Monday, November 19th, 2018

ഇ-മെയില്‍, വ്യാജ ഡോളര്‍ തട്ടിപ്പ്: ലേഡി ഡോക്ടറും മകനും അറസ്റ്റില്‍

കോട്ടയം: ഇ-മെയില്‍ വഴി ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ലേഡി ഡോക്ടറും മകനും അറസ്റ്റിലായി. കേസുമായി പ്രതിയുടെ വീടു റെയ്ഡ് ചെയ്ത പൊലീസിനു ലഭിച്ചത് രണ്ടു പെട്ടിനിറയെ വ്യാജ യൂഎസ്സ് ഡോളറും നൈജീരിയ ഇ-മെയില്‍ വ്യാജ ഡോളര്‍ തട്ടിപ്പിന്റെ രേഖകളും വീട്ടുടമസ്ഥയായ ലേഡി ഡോക്ടറെ ചോദ്യം ചെയ്തപ്പോള്‍ കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്തു രണ്ടുപേരില്‍ നിന്ന് എട്ടുലക്ഷത്തോളം രൂപ തട്ടിയെന്ന കേസിലാണു തിരുവാര്‍പ്പ് സുദര്‍ശനത്തില്‍ റിട്ട. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി കൃഷ്ണകുമാരി യുടെ … Continue reading "ഇ-മെയില്‍, വ്യാജ ഡോളര്‍ തട്ടിപ്പ്: ലേഡി ഡോക്ടറും മകനും അറസ്റ്റില്‍"

Published On:Jul 25, 2013 | 8:59 am

കോട്ടയം: ഇ-മെയില്‍ വഴി ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ലേഡി ഡോക്ടറും മകനും അറസ്റ്റിലായി. കേസുമായി പ്രതിയുടെ വീടു റെയ്ഡ് ചെയ്ത പൊലീസിനു ലഭിച്ചത് രണ്ടു പെട്ടിനിറയെ വ്യാജ യൂഎസ്സ് ഡോളറും നൈജീരിയ ഇ-മെയില്‍ വ്യാജ ഡോളര്‍ തട്ടിപ്പിന്റെ രേഖകളും വീട്ടുടമസ്ഥയായ ലേഡി ഡോക്ടറെ ചോദ്യം ചെയ്തപ്പോള്‍ കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്തു രണ്ടുപേരില്‍ നിന്ന് എട്ടുലക്ഷത്തോളം രൂപ തട്ടിയെന്ന കേസിലാണു തിരുവാര്‍പ്പ് സുദര്‍ശനത്തില്‍ റിട്ട. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി കൃഷ്ണകുമാരി യുടെ വീട്ടില്‍ പൊലീസ് റെയ്ഡിനെത്തിയത്. കിടപ്പു മുറിയില്‍ നിന്നു രണ്ടു പെട്ടിനിറയെ നിറയെ വ്യാജ യൂഎസ്സ് ഡോളറുകള്‍ പിടിച്ചെടുത്തു. ആയുര്‍വേദ ഡോക്ടറായ കൃഷ്ണകുമാരിയും മകന്‍ ജിതേന്ദ്ര വേണുഗോപാല പിഷാരടി (32) യും ഇ-മെയില്‍ തട്ടിപ്പിനിരയായെന്നും അരക്കോടിരൂപ നഷ്ടമായെന്നും പൊലീസ് കണ്ടെത്തി. ഇരുവരെയും ഈസ്റ്റ് എസ്‌ഐ കെ.പി. ടോംസണ്‍ അറസ്റ്റ് ചെയ്തു.
അമേരിക്കയില്‍ നിന്ന് 2002ല്‍ വന്ന ഇ-മെയില്‍ സന്ദേശമാണു തുടക്കം. 10 ലക്ഷം രൂപ അയച്ചാല്‍ പകരം നാലിരട്ടി തുകയ്ക്കുള്ള ഡോളര്‍ നല്‍കാമെന്നായിരുന്നു സന്ദേശം. ഇതിനുള്ള പണം കണ്ടെത്തിയത് കളത്തിപ്പടി തടത്തില്‍ വീട്ടില്‍ സദാനന്ദന്റെ മകനു ജോലി വാഗ്ദാനം ചെയ്തും. പിന്നീടുവന്ന ഇ-മെയില്‍ സന്ദേശം മുംബൈയില്‍ സ്റ്റാര്‍ ഹോട്ടലില്‍ ചെല്ലാനായിരുന്നു. മുംബൈ സ്റ്റാര്‍ ഹോട്ടലില്‍ റബിയെപ്പോലിരുന്നയാള്‍ നമ്പര്‍ ലോക്കുള്ള പെട്ടി ഇവര്‍ക്ക് കൈമാറി. നിറയെ ഡോളറുള്ള ആ പെട്ടിയുടെ ലോക്ക് തുറക്കാനുള്ള നമ്പര്‍ കിട്ടാന്‍ മുപ്പതുലക്ഷം രൂപ കൂടി കൊടുക്കണമെന്നും രൂപ സംഘടിപ്പിക്കാന്‍ പറ്റാതെ വന്നതോടെ പെട്ടി കിടപ്പുമുറിയില്‍ സൂക്ഷിച്ചു. വീണ്ടും ഇ-മെയിലുകള്‍ ലഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സഹായം വുംകിട്ടി ലഭിക്കുമെന്നായിരുന്നു ഒരു ഇ-മെയില്‍. 90 ലക്ഷം യുഎസ് ഡോളറായിരുന്നു വാഗ്ദാനം. സ്വന്തം വീടും സ്ഥലവും വിറ്റു പത്തുലക്ഷം കൂടി അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ജിതേന്ദ്ര പൊലീസിനോടു പറഞ്ഞു. ഇത്തവണ ഡോളര്‍ ബാംഗ്ലൂരിലെത്തി വാങ്ങാനായിരുന്നു നിര്‍ദേശം. അമേരിക്കന്‍ അംബാസഡര്‍ എന്ന പേരില്‍ ഒരാള്‍ ഫോണ്‍ ചെയ്തു പറയുകയായിരുന്നു.
മകനു ജോലികിട്ടാതെ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ സദാനന്ദനെയും കൂട്ടിയാണു കൃഷ്ണകുമാരിയും മകനും ബാംഗ്ലൂരില്‍ പോയത്. ബാംഗ്ലൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നൈജീരിക്കാരനായ യുവാവ് പെട്ടി കൈമാറി. അതും ആദ്യത്തെപ്പോലെ നമ്പര്‍ ലോക്കുള്ളത്. ലോക്കഴിച്ചു തുറന്നാല്‍ കിട്ടുന്ന പേപ്പറുകള്‍ ഒരു പ്രത്യേക ലായനിയില്‍ മുക്കിയെടുത്താല്‍ ഡോളറായി മാറുമെന്നായിരുന്നു പറഞ്ഞത്. ലോക്ക് അഴിക്കാനുള്ള നമ്പരിനും ലായനിക്കും കൂടി മുപ്പതുലക്ഷം കൂടി നല്‍കണമെന്നും ഫോണില്‍ നിര്‍ദേശം വന്നു. ഇതോടെ ആദ്യം രൂപ നഷ്ടപ്പെട്ട പരാതിക്കാരന്‍ സദാനന്ദന്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്നായിരുന്നു കൃഷ്ണകുമാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പൊലീസ് പെട്ടി പൊളിച്ചുനോക്കി. വെള്ളയും കറുപ്പും നിറത്തിലുള്ള 77 പേപ്പര്‍ കെട്ടുകളും 50,000 ന്റെ വ്യാജ യുഎസ് ഡോളറുകള്‍ എന്നു രേഖപ്പെടുത്തിയ 36 കെട്ട് കറുത്ത പേപ്പറുകള്‍ ആദ്യ പെട്ടിയില്‍ നിന്നു ലഭിച്ചു. രണ്ടാമത്തെ പെട്ടിയില്‍ രണ്ടുവശത്തും 100 ന്റെ വ്യാജ യുഎസ് ഡോളറുകള്‍ വച്ച്, നടുവില്‍ വെള്ളപേപ്പറുകള്‍ നിറച്ചു കെട്ട് ലാമിനേറ്റ് ചെയ്തിരുന്നു 41 കെട്ടുകളാണ് ഉണ്ടായിരുന്നത്. വ്യാജ കറന്‍സി കൈവശം വച്ചതിനു ഡോക്ടറെയും മകനെയും ഈസ്റ്റ് എസ്‌ഐ കെ.പി. ടോംസണ്‍ അറസ്റ്റ് ചെയ്തു. ഇവര്‍ പറയുന്ന കഥ പൂര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

LIVE NEWS - ONLINE

  • 1
    19 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    3 hours ago

    ശബരിമല കത്തിക്കരുത്

  • 3
    4 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    6 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    6 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    6 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    6 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള