Wednesday, February 20th, 2019

‘ഇബ്രാഹിം കുഞ്ഞ് വായ തുറക്കുന്നത് വികസനം പറയാന്‍ മാത്രം’

കാസര്‍കോട് : വികസനം പറയാന്‍ മാത്രമാണ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വാ തുറക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ട് വര്‍ഷം കൊണ്ട് അദ്ദേഹം പൊതുമരാമത്ത് മേഖലയിലുണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമാണെന്നും മന്ത്രിയുടെ കാര്യക്ഷമതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്-കാഞ്ഞങ്ങാട് 28 കിലോ മീറ്റര്‍ റോഡ് കെ എസ് ടി പി പദ്ധതിയില്‍ പെടുത്തി നവീകരിക്കുന്നതിന്റെ ഉദ്ഘാടനം കാസര്‍കോട് നിര്‍വഹിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി പൊതുമരാമത്ത് മന്ത്രിയെ പ്രസംശകൊണ്ട് മൂടിയത്. മന്ത്രി ഇബ്രാഹിം കുഞ്ഞ് … Continue reading "‘ഇബ്രാഹിം കുഞ്ഞ് വായ തുറക്കുന്നത് വികസനം പറയാന്‍ മാത്രം’"

Published On:Jun 1, 2013 | 12:28 pm

കാസര്‍കോട് : വികസനം പറയാന്‍ മാത്രമാണ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വാ തുറക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ട് വര്‍ഷം കൊണ്ട് അദ്ദേഹം പൊതുമരാമത്ത് മേഖലയിലുണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമാണെന്നും മന്ത്രിയുടെ കാര്യക്ഷമതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്-കാഞ്ഞങ്ങാട് 28 കിലോ മീറ്റര്‍ റോഡ് കെ എസ് ടി പി പദ്ധതിയില്‍ പെടുത്തി നവീകരിക്കുന്നതിന്റെ ഉദ്ഘാടനം കാസര്‍കോട് നിര്‍വഹിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി പൊതുമരാമത്ത് മന്ത്രിയെ പ്രസംശകൊണ്ട് മൂടിയത്.
മന്ത്രി ഇബ്രാഹിം കുഞ്ഞ് സ്വതവെ മൗനിയാണ്. അദ്ദേഹം വാ തുറക്കുന്നത് വികസനം പോലുള്ള നല്ലകാര്യങ്ങള്‍ മാത്രം പറയാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ എസ് ടി പി പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയതിന് അതിന്റെ അധികൃതര്‍ സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചിരിക്കുകയാണ്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ ഇനിയും കൂടുതല്‍ പദ്ധതികള്‍ ഉണ്ടാവണം ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കേരളത്തിന് ഒരുപാട് വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സംസ്ഥാനത്തെ 28 റോഡുകള്‍ വികസിപ്പിക്കുന്നതിനായി 10,000 കോടി രൂപ കുറഞ്ഞപലിശയ്ക്ക് വായ്പ തരുന്ന ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ വിദേശത്തേക്ക് കടന്നു. അവരെ നാട്ടില്‍ തിരിച്ചെത്തിച്ച് അവരുടെ കഴിവുകള്‍ നാടിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സാധിക്കണം. തൊഴില്‍പ്രശ്‌നങ്ങള്‍, സമരങ്ങള്‍ എന്നിവ മൂലം പല പദ്ധതികളും കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇത് മാറണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    17 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍