Wednesday, January 23rd, 2019

ഇന്ത്യ ലഹരിയില്‍ മുങ്ങുന്നു; ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി : ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ലഹരിയുടെ തലസ്ഥാനമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ നിന്നും കടത്തുന്ന 40 ടണ്‍ ഹെറോയിനില്‍ 17 ടണും എത്തുന്നത് ഇന്ത്യയിലേക്കാണെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്ക, വടക്കേ അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങി രാജ്യങ്ങളിലേക്കും ആകെ എത്തുന്നത് 15 ടണ്‍ മാത്രമാണത്രെ. ഇന്ത്യയിലെത്തുന്ന ഹെറോയിന്‍ അന്താരാഷ്ട്ര കമ്പോള വിലയനുസരിച്ച് ഏകദേശം 1400 കോടി ഡോളറിന്റേതാണെന്നും ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(ഐ എന്‍ സി … Continue reading "ഇന്ത്യ ലഹരിയില്‍ മുങ്ങുന്നു; ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍"

Published On:Feb 29, 2012 | 4:44 am

ന്യൂഡല്‍ഹി : ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ലഹരിയുടെ തലസ്ഥാനമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ നിന്നും കടത്തുന്ന 40 ടണ്‍ ഹെറോയിനില്‍ 17 ടണും എത്തുന്നത് ഇന്ത്യയിലേക്കാണെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്ക, വടക്കേ അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങി രാജ്യങ്ങളിലേക്കും ആകെ എത്തുന്നത് 15 ടണ്‍ മാത്രമാണത്രെ. ഇന്ത്യയിലെത്തുന്ന ഹെറോയിന്‍ അന്താരാഷ്ട്ര കമ്പോള വിലയനുസരിച്ച് ഏകദേശം 1400 കോടി ഡോളറിന്റേതാണെന്നും ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(ഐ എന്‍ സി ബി)യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഫ്ഘാനില്‍ നിന്നുമാത്രം 8 ടണ്‍ ഹെറോയിന്‍ ഇന്ത്യയിലെത്തുമ്പോള്‍ ഏഴു ടണ്‍ ഹെറോയിന്‍ ഇന്ത്യയില്‍ തന്നെ ഉല്പാദിപ്പിക്കുന്നവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ഹെറോയിന്‍ ഉപയോഗം ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ മാത്രം 23 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥികളാണ് ഹെറോയിന്‍ ഉപയോഗിക്കുന്നവരില്‍ ഏറെയുമത്രെ. ഹെറോയിന്‍ കൂടാതെ ലഹരി കൂടിയ കറുപ്പിന്റെ ഉപയോഗവും ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. രാജ്യത്ത് ഏകദേശം 30 ലക്ഷം പേര്‍ ലഹരി കൂടിയ കറുപ്പ് ഉപയോഗിക്കുന്നവരാണ്.
രാജ്യത്തെ അഭ്യന്തര ഉപഭോഗം കൂടാതെ അയല്‍രാജ്യങ്ങളിലേക്ക് ലഹരി കടത്തുന്നതിനുള്ള ഇടത്താവളമായും ഇന്ത്യ മാറുകയാണെന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ലഹരിമരുന്നു മാഫികയള്‍ക്ക് ഹെറോയിന്‍ എത്തിക്കുന്നതും ഇന്ത്യയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യം ലോകത്തെ വന്‍ശക്തിയായി മാറുകയാണെന്ന വാര്‍ത്തകള്‍ക്കിടെ പുറത്തു വന്ന റിപ്പോര്‍ട്ട് അങ്ങേയറ്റം ആശങ്കാജനകമാണ്. അഭ്യന്തര ഉപഭോഗത്തോടൊപ്പം ലഹരിമരുന്ന് കടത്താനുള്ള ഇടത്താവളമായും ഇന്ത്യ മാറുകയാമെന്ന സൂചന അതീവ ഗൗരവത്തോടെ തന്നെ കാണേണ്ടി വരും.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍