Wednesday, November 21st, 2018

ഇന്ത്യ ചെറുപ്പമാകും… പക്ഷെ 2020വരെ കാത്തിരിക്കണം

2020 ആകുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയായിരിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സമയമാവുമ്പോഴേക്കും ഇന്ത്യയിലെ 64 ശതമാനം പേരും യുവാക്കളായിരിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നഗരങ്ങളിലെ ഓരോ മൂന്നിലൊരാളും യുവാവാണ്. യുവതയുടെ ഈ ശക്തി ലക്ഷ്യം വെച്ചാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്ത് നിന്ന് വൃദ്ധന്‍മാരെ പതുക്കെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ചുരുക്കം. 2001ല്‍ പതിനഞ്ചിനും 34നും ഇടയിലുള്ള ചെറുപ്പക്കാരുടെ എണ്ണം 35.3 കോടിയായിരുന്നത് 2011 ആകുമ്പോഴേക്കും 43 കോടിയായി ഉയര്‍ന്നു കഴിഞ്ഞു. ഇത് … Continue reading "ഇന്ത്യ ചെറുപ്പമാകും… പക്ഷെ 2020വരെ കാത്തിരിക്കണം"

Published On:Apr 26, 2013 | 7:48 pm

yuva sudinam22 X 10 Full2020 ആകുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയായിരിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സമയമാവുമ്പോഴേക്കും ഇന്ത്യയിലെ 64 ശതമാനം പേരും യുവാക്കളായിരിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നഗരങ്ങളിലെ ഓരോ മൂന്നിലൊരാളും യുവാവാണ്. യുവതയുടെ ഈ ശക്തി ലക്ഷ്യം വെച്ചാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്ത് നിന്ന് വൃദ്ധന്‍മാരെ പതുക്കെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ചുരുക്കം. 2001ല്‍ പതിനഞ്ചിനും 34നും ഇടയിലുള്ള ചെറുപ്പക്കാരുടെ എണ്ണം 35.3 കോടിയായിരുന്നത് 2011 ആകുമ്പോഴേക്കും 43 കോടിയായി ഉയര്‍ന്നു കഴിഞ്ഞു. ഇത് 2021 ആകുമ്പോള്‍ 46.4 കോടിയാകുമെന്നാണ് പഠനം തെളിയിക്കുന്നത്. എന്നാല്‍ 2026 ആകുമ്പോഴേക്കും ഇത് വീണ്ടും കുറഞ്ഞ് 45.8 കോടിയാകും. ഇതനുസരിച്ച് 2020ല്‍ ലോകത്ത് ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യമായി ഇന്ത്യ മാറും. ലോകരാജ്യങ്ങള്‍ ഈ കണക്കുകളില്‍ കണ്ണ് വെച്ച് കഴിഞ്ഞുവെന്നതിന് തെളിവാണ് യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതിന് പിന്നില്‍.

LIVE NEWS - ONLINE

  • 1
    10 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    11 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    13 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    15 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    19 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    19 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    19 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല