Tuesday, November 20th, 2018

ഇന്ത്യയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷത്തിലേറെ നവജാത ശിശുക്കള്‍ മരിക്കുന്നു

ന്യൂഡല്‍ഹി : ഇന്ത്യയില്‍ പ്രതിവര്‍ഷം 3,09,300 നവജാത ശിശുക്കള്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്്. സേവ് ദ ചില്‍ഡ്രണ്‍ പുറത്തു വിട്ട കണക്കിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ലോകത്താകമാനം ജീവന്‍ പൊലിയുന്ന ശിശുക്കളുടെ മരണനിരക്കിന്റെ 29 ശതമാനം ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ നവജാത ശിശുക്കളുടെ മരണ നിരക്ക് അഞ്ച് ശതമാനം മാത്രമേ ഉള്ളൂവെങ്കിലും ശിശുമരണ നിരക്ക് ചൈനയിലും കൂടിവരികയാണ്. ഗര്‍ഭസ്ഥശിശു മരണനിരക്കിലും ഇന്ത്യ മുന്നിലാണ്. മാസം തികയാത്ത പ്രസവം, മാതാവിന്റെ ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്, ശുചിത്വമില്ലായ്മ, … Continue reading "ഇന്ത്യയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷത്തിലേറെ നവജാത ശിശുക്കള്‍ മരിക്കുന്നു"

Published On:May 7, 2013 | 12:25 pm

NEWBORN-BABYന്യൂഡല്‍ഹി : ഇന്ത്യയില്‍ പ്രതിവര്‍ഷം 3,09,300 നവജാത ശിശുക്കള്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്്. സേവ് ദ ചില്‍ഡ്രണ്‍ പുറത്തു വിട്ട കണക്കിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ലോകത്താകമാനം ജീവന്‍ പൊലിയുന്ന ശിശുക്കളുടെ മരണനിരക്കിന്റെ 29 ശതമാനം ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ നവജാത ശിശുക്കളുടെ മരണ നിരക്ക് അഞ്ച് ശതമാനം മാത്രമേ ഉള്ളൂവെങ്കിലും ശിശുമരണ നിരക്ക് ചൈനയിലും കൂടിവരികയാണ്. ഗര്‍ഭസ്ഥശിശു മരണനിരക്കിലും ഇന്ത്യ മുന്നിലാണ്. മാസം തികയാത്ത പ്രസവം, മാതാവിന്റെ ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്, ശുചിത്വമില്ലായ്മ, അണുബാധ എന്നിവയാണ് ഇന്ത്യയില്‍ മരണനിരക്ക് കൂടാന്‍ കാരണം.
തെക്കന്‍ ഏഷ്യയില്‍ 10,000 പേര്‍ക്ക് 14 ഡോക്ടറോ നഴ്‌സോ എന്ന കണക്കിലാണ്. മാതാവിന്റെആരോഗ്യകുറവുമൂലം ഇന്ത്യയില്‍ ഒരു വര്‍ഷം 56,000 നവജാതശിശുക്കളാണ് മരണപ്പെടുന്നത്. ഇന്ത്യയില്‍ 47 ശതമാനം സ്ത്രീകളും 18 വയസിനു മുമ്പ് വിവാഹിതരാകുന്നവരാണ്. ഇതില്‍ 40 ശതമാനം സ്ത്രീകളും 18 വയസിനു മുമ്പേ പ്രസവിക്കുന്നു. ഇതാണ് ആരോഗ്യക്കുറവുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് കാരണമാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അട്ടപ്പാടിയില്‍ 2012 ല്‍ 15 നവജാത ശിശുക്കളാണ് പോഷകാഹാരക്കുറവും അനാരോഗ്യവും മൂലം മരണപ്പെട്ടെന്ന വാര്‍ത്തകള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ഈ മാസം മാത്രം ആറ് കുട്ടികളാണ് അട്ടപ്പാടിയില്‍ മരണപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    11 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    17 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    18 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’