Wednesday, September 26th, 2018

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ദുര്‍ബലമെന്ന് ഇറ്റലി ധരിക്കരുത് : ഹൈക്കോടതി

കൊല്ലം : കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് സമര്‍പ്പിച്ച ഹരജിയിലെ സാങ്കേതിക ന്യൂനതകള്‍ പരിഹരിച്ച് പുതിയ ഹരജി സമര്‍പ്പിക്കാന്‍ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പുതിയ ഹരജി സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിരുന്നു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു ഹരജിയുമായി കോടതിയെ സമീപിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ദുര്‍ബലമാണെന്ന് ഇറ്റലി തെറ്റിദ്ധരിക്കരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി. നാവികരുടെ ഒപ്പ് യഥാര്‍ത്ഥമാണോ എന്ന് സംശയം പ്രകടിപ്പിച്ച … Continue reading "ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ദുര്‍ബലമെന്ന് ഇറ്റലി ധരിക്കരുത് : ഹൈക്കോടതി"

Published On:Mar 1, 2012 | 12:49 pm

കൊല്ലം : കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് സമര്‍പ്പിച്ച ഹരജിയിലെ സാങ്കേതിക ന്യൂനതകള്‍ പരിഹരിച്ച് പുതിയ ഹരജി സമര്‍പ്പിക്കാന്‍ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പുതിയ ഹരജി സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിരുന്നു.
ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു ഹരജിയുമായി കോടതിയെ സമീപിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ദുര്‍ബലമാണെന്ന് ഇറ്റലി തെറ്റിദ്ധരിക്കരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി. നാവികരുടെ ഒപ്പ് യഥാര്‍ത്ഥമാണോ എന്ന് സംശയം പ്രകടിപ്പിച്ച കോടതി കസ്റ്റഡിയില്‍ കഴിയുന്ന നാവികരുടെ ഒപ്പ് എങ്ങിനെയാണ് ലഭിച്ചതെന്നും ചോദിച്ചു.
അതിനിടെ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ കസ്റ്റഡി മാര്‍ച്ച് അഞ്ച് വരെ നീട്ടിക്കൊണ്ട് കൊല്ലം ഒന്നാം കഌസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി തീരുമാനം.

LIVE NEWS - ONLINE

  • 1
    19 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    46 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    3 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി