Monday, June 24th, 2019

ഇന്ത്യക്ക് 127 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

കൊച്ചി : ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ 127 റണ്‍സിന്റെ വമ്പന്‍ ജയവുമായി ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് ഇന്ത്യ കൊച്ചിയില്‍ പകരം വീട്ടി. ആദ്യ ഓവറുകളില്‍ പതറിപ്പോയെങ്കിലും നായകന്‍ ധോണിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ടുകളുടെ സഹായത്തോടെ ശക്തമായി തിരിച്ചു വന്ന ഇന്ത്യ 286 റണ്‍സെന്ന മാന്യമായ സ്‌കോറിലാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 36 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കെവിന്‍ പീറ്റേഴ്‌സണ്‍(42), ജോ റൂട്ട്(36), സമിത് പട്ടേല്‍(30) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും … Continue reading "ഇന്ത്യക്ക് 127 റണ്‍സിന്റെ തകര്‍പ്പന്‍ ജയം"

Published On:Jan 15, 2013 | 3:46 pm

കൊച്ചി : ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ 127 റണ്‍സിന്റെ വമ്പന്‍ ജയവുമായി ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് ഇന്ത്യ കൊച്ചിയില്‍ പകരം വീട്ടി. ആദ്യ ഓവറുകളില്‍ പതറിപ്പോയെങ്കിലും നായകന്‍ ധോണിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ടുകളുടെ സഹായത്തോടെ ശക്തമായി തിരിച്ചു വന്ന ഇന്ത്യ 286 റണ്‍സെന്ന മാന്യമായ സ്‌കോറിലാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 36 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കെവിന്‍ പീറ്റേഴ്‌സണ്‍(42), ജോ റൂട്ട്(36), സമിത് പട്ടേല്‍(30) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഇന്ത്യക്കുവേണ്ടി ഭൂവനേശ്വര്‍ കുമാര്‍, അശ്വിന്‍ എന്നിവര്‍ മൂന്നും ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.

LIVE NEWS - ONLINE

  • 1
    1 hour ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    4 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    7 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    8 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല