Wednesday, November 21st, 2018

ഇന്ത്യക്ക് നാണം കെട്ട തോല്‍വി

മുംബൈ : ആദ്യവിജയത്തില്‍ അഹങ്കരിച്ച ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ശക്തമായി പ്രതികാരം. ഇന്ത്യക്ക് ജയിക്കാനായി സ്പിന്‍ പിച്ചൊരുക്കിയ ധോനിയെയും സംഘത്തെയും പനേസറും സ്വാനും ചേര്‍ന്ന് മെരുക്കിയെടുത്തു. ജയിക്കാന്‍ കേവലം 57 റണ്‍സ് മാത്രം ആവശ്യമായിരുന്ന ഇംഗ്ലണ്ടിനെ ഓപ്പണര്‍മാരായ കുക്കും ക്രോംപ്റ്റണും ചേര്‍ന്ന് ലക്ഷ്യത്തിലെത്തിച്ചു. ഏഴിന് 117 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 25 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 11 റണ്‍സെടുത്ത ഹര്‍ഭജനെ സ്വാന്‍ പുറത്താക്കിയപ്പോള്‍ സഹീര്‍ ഒരു റണ്ണുമായി മടങ്ങി. ഓപ്പണറായി ഇറങ്ങി അവസാനം വരെ … Continue reading "ഇന്ത്യക്ക് നാണം കെട്ട തോല്‍വി"

Published On:Nov 26, 2012 | 6:34 am

മുംബൈ : ആദ്യവിജയത്തില്‍ അഹങ്കരിച്ച ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ശക്തമായി പ്രതികാരം. ഇന്ത്യക്ക് ജയിക്കാനായി സ്പിന്‍ പിച്ചൊരുക്കിയ ധോനിയെയും സംഘത്തെയും പനേസറും സ്വാനും ചേര്‍ന്ന് മെരുക്കിയെടുത്തു. ജയിക്കാന്‍ കേവലം 57 റണ്‍സ് മാത്രം ആവശ്യമായിരുന്ന ഇംഗ്ലണ്ടിനെ ഓപ്പണര്‍മാരായ കുക്കും ക്രോംപ്റ്റണും ചേര്‍ന്ന് ലക്ഷ്യത്തിലെത്തിച്ചു. ഏഴിന് 117 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 25 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 11 റണ്‍സെടുത്ത ഹര്‍ഭജനെ സ്വാന്‍ പുറത്താക്കിയപ്പോള്‍ സഹീര്‍ ഒരു റണ്ണുമായി മടങ്ങി. ഓപ്പണറായി ഇറങ്ങി അവസാനം വരെ പിടിച്ചുനിന്ന ഗംഭീറിനെ(65) പുറത്താക്കി സ്വാന്‍ ഇന്ത്യന്‍ പരാജയം പൂര്‍ണമാക്കി. പനേസര്‍ ആറു വിക്കറ്റ് നേടിയപ്പോള്‍ സ്വാന്‍ നാല് വിക്കറ്റും നേടി.
സ്‌കോര്‍: ഇന്ത്യ 327, 142. ഇംഗ്ലണ്ട് 413. വിക്കറ്റ് പോകാതെ 58
വിജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പര 11 എന്ന നിലയിലാണ്. 186 റണ്‍സ് നേടിയ പീറ്റേഴ്‌സണാണ് മാന്‍ ഓഫ് ദി മാച്ച്.

LIVE NEWS - ONLINE

  • 1
    11 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    12 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    14 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    16 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    18 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    19 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    20 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    20 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    21 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല