Friday, November 16th, 2018

ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

ഹൈദരാബാദ് : ഉച്ചഭക്ഷണത്തിനു മുമ്പെ ഇന്ത്യക്ക് വയര്‍ നിറഞ്ഞു. ആസ്‌ത്രേലിയക്കെതിരായ രണ്ടാ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 135 റണ്‍സിനും മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വവങ്ങിയ ആസ്‌ത്രേലിയ ഒന്നര ദിവസത്തെ കളി ശേഷിക്കെ 131 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ നാലു ടെസ്റ്റുള്ള പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയവുമായി മുന്നിലെത്തി. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. സ്പിന്നര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് ആസ്‌ത്രേലിയയുടെ അന്ത്യം പൂര്‍ണമാക്കി. … Continue reading "ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം"

Published On:Mar 5, 2013 | 6:44 am

ഹൈദരാബാദ് : ഉച്ചഭക്ഷണത്തിനു മുമ്പെ ഇന്ത്യക്ക് വയര്‍ നിറഞ്ഞു. ആസ്‌ത്രേലിയക്കെതിരായ രണ്ടാ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 135 റണ്‍സിനും മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വവങ്ങിയ ആസ്‌ത്രേലിയ ഒന്നര ദിവസത്തെ കളി ശേഷിക്കെ 131 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ നാലു ടെസ്റ്റുള്ള പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയവുമായി മുന്നിലെത്തി. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
സ്പിന്നര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് ആസ്‌ത്രേലിയയുടെ അന്ത്യം പൂര്‍ണമാക്കി. അശ്വിന്‍ അഞ്ചും ജഡേജ മൂന്നും വിക്കറ്റുകള്‍ നേടി. 44 റണ്‍സെടുത്ത എഡ്‌കോവന്‍ മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. കളി തുടങ്ങി മൂന്നാം ഓവറില്‍ തന്നെ വാട്‌സനെ മടക്കി ഇശാന്ത് ശര്‍മ ഇന്ത്യന്‍ വിജയത്തിനുള്ള വഴി തുറന്നിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ ക്ലാര്‍ക്കിനു (16) പിന്നാലെ മറ്റു ബാറ്റ്‌സ്മാന്‍മാരും പവലിയനിലേക്ക് ഘോഷയാത്ര നടത്തി.

LIVE NEWS - ONLINE

  • 1
    26 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    4 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    4 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    5 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    6 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    6 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    7 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍