Saturday, February 23rd, 2019

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 98 ശതമാനമായി

  തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 98 ശതമാനമായി. മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് തുടരുകയാണെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ പറഞ്ഞു. ഇടുക്കി അണക്കെട്ട് തുറക്കാന്‍ ഇനി വേണ്ടത് 0.9 അടി മാത്രം. ഇപ്പോള്‍ ജലനിരപ്പ് 2401.37 അടിയായി. ചെറുതോണി അണക്കെട്ട് പകല്‍ സമയത്തു മാത്രമേ തുറക്കുകയുള്ളെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ അറിയിച്ചു. രാത്രിയില്‍ ജലനിരപ്പ് കൂടിയാലും രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്കായിരിക്കും ഡാം തുറക്കുക. ഏതാനും … Continue reading "ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 98 ശതമാനമായി"

Published On:Sep 21, 2013 | 12:40 pm

Idukki Dam Full

 
തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 98 ശതമാനമായി. മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് തുടരുകയാണെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ പറഞ്ഞു. ഇടുക്കി അണക്കെട്ട് തുറക്കാന്‍ ഇനി വേണ്ടത് 0.9 അടി മാത്രം. ഇപ്പോള്‍ ജലനിരപ്പ് 2401.37 അടിയായി. ചെറുതോണി അണക്കെട്ട് പകല്‍ സമയത്തു മാത്രമേ തുറക്കുകയുള്ളെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ അറിയിച്ചു. രാത്രിയില്‍ ജലനിരപ്പ് കൂടിയാലും രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്കായിരിക്കും ഡാം തുറക്കുക. ഏതാനും മണിക്കൂറുകള്‍ മാത്രം തുറന്നാല്‍ മതിയെന്നാണ് പ്രാഥമിക നിഗമനം. കെ എസ് ഇ ബി ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി – ചെറുതോണി ഡാമുകള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. ജലനിരപ്പ് 98 ശതമാനം കവിയാന്‍ സാധ്യതയുണ്ടെന്നും 99 ശതമാനം ആകുമ്പോഴേക്കും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡാം തുറക്കേണ്ടതിന്റെ 6 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പുണ്ടാകുമെന്നും കറുപ്പന്‍ കുട്ടി വ്യക്തമാക്കി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. തുളുമ്പാറായ അണക്കെട്ടിലെ വെള്ളത്തിന്റെ മര്‍ദ്ദം എന്തെങ്കിലും പ്രത്യാഘാതമുണ്ടാക്കുമോ എന്നത് കെ എസ് ഇ ബിയെ അലട്ടുന്നുണ്ട്. 21 വര്‍ഷം മുന്‍പാണ് അവസാനമായി അണക്കെട്ടു തുറന്നത്. ഇതിനു മുന്‍പ് രണ്ടു തവണ മാത്രമാണ് ഇടുക്കി അണക്കെട്ട് തുറന്നു വിട്ടിട്ടുള്ളത്. 1981 ഒക്‌ടോബര്‍ 29 നും 1992 ഒക്‌ടോബര്‍ 11 നും ആണ് ഇതിനു മുന്‍പ് ഇടുക്കി അണക്കെട്ട് തുറന്നു വിട്ടിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    16 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം