Friday, September 21st, 2018

ഇടതുപക്ഷ എം പിമാര്‍ക്ക് ഫോഡ് ഫൗണ്ടേഷന്‍ സഹായമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ : രണ്ട് സി പി എം എം പിമാര്‍ക്ക് പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നത് അമേരിക്കന്‍ സന്നദ്ധസംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷനാണെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സി പി എം എം പിമാരായ പി രാജീവ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള മൊയിനുല്‍ ഹസ്സന്‍ എന്നിവര്‍ക്ക് പാര്‍ലിമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നത് ഫോര്‍ഡ് ഫൗണ്ടേനാണെന്നാണ് പത്രം റിപ്പോര്‍ട്ടു ചെയ്തത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പി ആര്‍ എസ് ലജിസ്ലേറ്റീവ് … Continue reading "ഇടതുപക്ഷ എം പിമാര്‍ക്ക് ഫോഡ് ഫൗണ്ടേഷന്‍ സഹായമെന്ന് റിപ്പോര്‍ട്ട്"

Published On:Feb 25, 2012 | 7:20 am

കണ്ണൂര്‍ : രണ്ട് സി പി എം എം പിമാര്‍ക്ക് പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നത് അമേരിക്കന്‍ സന്നദ്ധസംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷനാണെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സി പി എം എം പിമാരായ പി രാജീവ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള മൊയിനുല്‍ ഹസ്സന്‍ എന്നിവര്‍ക്ക് പാര്‍ലിമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നത് ഫോര്‍ഡ് ഫൗണ്ടേനാണെന്നാണ് പത്രം റിപ്പോര്‍ട്ടു ചെയ്തത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പി ആര്‍ എസ് ലജിസ്ലേറ്റീവ് റിസേര്‍ച്ച് എന്ന സംഘടനയാണ് ഇതിനു വേണ്ട സൗകര്യങ്ങള്‍ ഫോര്‍ഡ് ഫൗണ്ടേഷനു വേണ്ടി ചെയ്തു കൊടുക്കുന്നതെന്നാണ് വാര്‍ത്ത. പി ആര്‍ എസ് പാര്‍ലിമെന്റംഗങ്ങള്‍ക്ക് നല്‍കുന്ന ഗവേഷണ സഹായ ഫെല്ലോഷിപ്പിന്റെ ഭാഗമായാണ് എം പിമാര്‍ സഹായം സ്വീകരിക്കുന്നതത്രെ. ന്യൂഡല്‍ഹി ശ്രീറാം കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ശ്വേത വെങ്കിട്ടരാമന്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പി ആര്‍ എസിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് മൊയിനുല്‍ ഹസന്‍ അയച്ച ഇമെയില്‍ സന്ദേശം പി ആര്‍ എസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടത്രെ. രാജ്യത്ത് സന്നദ്ധസംഘടനകള്‍ അപകടകരമായ പ്രവണതകളില്‍ ഏര്‍പ്പെടുകയാണെന്ന സി പി എമ്മിന്റെ നിലപാടിനെതിരാണ് ഇതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

LIVE NEWS - ONLINE

  • 1
    2 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    48 mins ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    1 hour ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    3 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    3 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    4 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച