Tuesday, September 25th, 2018

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ് വിരമിച്ചു

പെര്‍ത്ത് : ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ക്രിക്കറ്റ് നായകന്‍ റിക്കി പോണ്ടിംഗ് വിരമിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് പോണ്ടിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് വിരമിക്കുന്നതിനിടെ തന്റെ അവസാന ഇന്നിംഗ്‌സിലും ഓര്‍ത്തുവെക്കാന്‍ ഒന്നുമില്ലാതെ കേവലം എട്ടു റണ്‍സിനാണ് പോണ്ടിംഗ് പുറത്തായത്. പീറ്റേഴ്‌സനാണ് പോണ്ടിംഗിന്റെ വിക്കറ്റ് വീഴ്ത്തിയത്. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനായി കരുതപ്പെടുന്ന പോണ്ടിംഗ് ആസ്‌ത്രേലിയയെ രണ്ട് തവണ ലോകചാമ്പ്യന്‍ പദവിയിലെത്തിച്ചിട്ടുണ്ട്. 167 … Continue reading "ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ് വിരമിച്ചു"

Published On:Dec 3, 2012 | 6:02 am

പെര്‍ത്ത് : ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ക്രിക്കറ്റ് നായകന്‍ റിക്കി പോണ്ടിംഗ് വിരമിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് പോണ്ടിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് വിരമിക്കുന്നതിനിടെ തന്റെ അവസാന ഇന്നിംഗ്‌സിലും ഓര്‍ത്തുവെക്കാന്‍ ഒന്നുമില്ലാതെ കേവലം എട്ടു റണ്‍സിനാണ് പോണ്ടിംഗ് പുറത്തായത്. പീറ്റേഴ്‌സനാണ് പോണ്ടിംഗിന്റെ വിക്കറ്റ് വീഴ്ത്തിയത്.
ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനായി കരുതപ്പെടുന്ന പോണ്ടിംഗ് ആസ്‌ത്രേലിയയെ രണ്ട് തവണ ലോകചാമ്പ്യന്‍ പദവിയിലെത്തിച്ചിട്ടുണ്ട്. 167 ടെസ്റ്റില്‍ നിന്ന് 13,366 റണ്‍സും 375 ഏകദിനങ്ങളില്‍ നിന്നായി 13,704 റണ്‍സും പോണ്ടിംഗ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 41 സെഞ്ച്വറികളും ഏകദിനത്തില്‍ 30 സെഞ്ച്വറികളും നേടി.
1995ലാണ് പോണ്ടിംഗ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങളിലൂടെ അദ്ദേഹം ആസ്‌ത്രേലിയന്‍ ക്രിക്കറ്റിന്റെ എല്ലാമായി മാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഫോം നഷ്ടപ്പെട്ട് വലയുന്ന പോണ്ടിംഗ് വിരമിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഇതിനിടെയാണ് രണ്ട് ആഷസ് പരമ്പരകളില്‍ ഇംഗ്ലണ്ടില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പോണ്ടിംഗിന് നായകസ്ഥാനം ഒഴിയേണ്ടിവന്നത്.

LIVE NEWS - ONLINE

  • 1
    6 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    8 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    9 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    12 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    14 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    14 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    14 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    15 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു