Wednesday, September 26th, 2018

ആസിഫ് അലിയുടെ വിവാഹം 26ന് കണ്ണൂരില്‍

കണ്ണൂര്‍ : വിവാഹ വീട്ടില്‍വെച്ച് കണ്ടെത്തിയ മൊഞ്ചുള്ള പെണ്ണിനെ സിനിമാ താരം ആസിഫ് അലി തന്റെ ഖല്‍ബിലൊതുക്കി. വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കണ്ണൂരിന്റെ മരുമകനായി സിനിമാ താരം ആസിഫ് അലി ഈ മാസം 26നെത്തും. തട്ടത്തിന്‍ മറയത്ത് ഒളിച്ചിരിക്കുന്ന ചേലൊത്ത സുന്ദരി സമയാണ് വധു. താണ മൊഹസില്‍ എ കെ ടി അസാദിന്റെയും മുംതാസിന്റെയും ഏക മകളാണ് സമ. ആസിഫ് അലിയുടെ ആഗ്രഹമായിരുന്നു മലബാറില്‍ നിന്നും തന്റെ ജീവീത പങ്കാളിയെ കണ്ടെത്തണമെന്ന.് … Continue reading "ആസിഫ് അലിയുടെ വിവാഹം 26ന് കണ്ണൂരില്‍"

Published On:May 11, 2013 | 12:28 pm

ASIF-ALIകണ്ണൂര്‍ : വിവാഹ വീട്ടില്‍വെച്ച് കണ്ടെത്തിയ മൊഞ്ചുള്ള പെണ്ണിനെ സിനിമാ താരം ആസിഫ് അലി തന്റെ ഖല്‍ബിലൊതുക്കി. വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കണ്ണൂരിന്റെ മരുമകനായി സിനിമാ താരം ആസിഫ് അലി ഈ മാസം 26നെത്തും.
തട്ടത്തിന്‍ മറയത്ത് ഒളിച്ചിരിക്കുന്ന ചേലൊത്ത സുന്ദരി സമയാണ് വധു. താണ മൊഹസില്‍ എ കെ ടി അസാദിന്റെയും മുംതാസിന്റെയും ഏക മകളാണ് സമ. ആസിഫ് അലിയുടെ ആഗ്രഹമായിരുന്നു മലബാറില്‍ നിന്നും തന്റെ ജീവീത പങ്കാളിയെ കണ്ടെത്തണമെന്ന.്
26ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് വിവാഹം. 25ന് മൈലാഞ്ചി രാത്രിയും. നിക്കാഹില്‍ പങ്കെടുക്കാനായി മലയാളത്തിന്റെ മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം നൂറോളം പേരെത്തുമെന്നാണ് വിവരം. വരന്റെ ക്ഷണപ്രകാരമാണ് താരങ്ങളുടെ വരവ്. വിവാഹക്ഷണക്കത്താണ് വിവാഹ ഹാളിലേക്ക് പ്രവേശിക്കാനുള്ള പാസ്. വന്‍ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ത്രിസ്റ്റാര്‍ ഹോട്ടലുകളില്‍ 60 ഓളം മുറികള്‍ വി ഐ പി അതിഥികള്‍ക്കായി ബുക്ക് ചെയ്ത്കഴിഞ്ഞു. സംസ്ഥാന മന്ത്രിമാരും എം എല്‍ എ മാരും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കും.
വധു മലബാറുകാരിയാവണമെന്ന ആസിഫ് അലിയുടെ ആഗ്രഹിത്തിന് പിന്നില്‍ ഒട്ടേറെ കാരണമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു സിനിമാ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി ഇങ്ങനെ പറയുന്നു. : ‘മലബാറുകാര്‍ സ്‌നേഹമുള്ളവരാണ്. പിന്നെ ഭക്ഷണം, അത് എന്റെ ഒരു ക്രെയ്‌സ് ആണ്. നന്നായി കുക്ക് ചെയ്യാനറിയുന്ന പെണ്‍കുട്ടികള്‍ ധാരാളമുണ്ട് മലബാറില്‍’. ഇതാണ് മലബാറുകാരിയെ തന്നെ വിവാഹം കഴിക്കാന്‍ അസിഫ് അലിയെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 9ന് അങ്കമാലിയിലെ ഫ്‌ളോറ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം. ‘തട്ടത്തിന്‍ മറയത്ത്’എന്ന സിനിമയിലെ ചില രംഗങ്ങളുമായി സാദൃശ്യമുണ്ട് ആസിഫിന്റെ വിവാഹത്തിന്. സിനിമയില്‍ വിനോദ് ആയിഷയെ കണ്ടെത്തിയത് പോലെ അസിഫ് അലി സമയെ കണ്ടെത്തിയത് ഒരു വിവാഹ ചടങ്ങില്‍ വെച്ചായിരുന്നു. തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ എ പി ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ് അസിഫ് അലി. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ബി ബി എ വിദ്യാര്‍ത്ഥിനിയാണ് സമ.

LIVE NEWS - ONLINE

 • 1
  19 mins ago

  സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

 • 2
  3 hours ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 3
  6 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 4
  7 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 5
  7 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 6
  7 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 7
  7 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  7 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 9
  7 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല