Thursday, September 20th, 2018

ആലപ്പുഴയില്‍ വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ മരണപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ഒരു കുടംബത്തിലെ നാലു പേരടക്കം 5 പേര്‍ മരണപ്പെട്ടു. ആലപ്പുഴ പള്ളിക്കൂട്ടുമ്മ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിലിടിച്ചാണ് കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടത്. കൊട്ടാരക്കര ഉമ്മണ്ണൂര്‍ പാനൂര്‍വിള വീട്ടില്‍ ബിജു തങ്കച്ചന്‍ (43), ഭാര്യ പ്രിന്‍സി (35), മക്കളായ അതുല്‍ (16), ഷാരുണ്‍ (9) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ ജോയി (41) യെ ഗുരുതരപരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8 … Continue reading "ആലപ്പുഴയില്‍ വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ മരണപ്പെട്ടു"

Published On:Mar 30, 2013 | 6:29 am

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ഒരു കുടംബത്തിലെ നാലു പേരടക്കം 5 പേര്‍ മരണപ്പെട്ടു. ആലപ്പുഴ പള്ളിക്കൂട്ടുമ്മ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിലിടിച്ചാണ് കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടത്. കൊട്ടാരക്കര ഉമ്മണ്ണൂര്‍ പാനൂര്‍വിള വീട്ടില്‍ ബിജു തങ്കച്ചന്‍ (43), ഭാര്യ പ്രിന്‍സി (35), മക്കളായ അതുല്‍ (16), ഷാരുണ്‍ (9) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ ജോയി (41) യെ ഗുരുതരപരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ചങ്ങനാശേരി ഭാഗത്തേക്ക് അമിത വേഗതയില്‍ പോകുകയായിരുന്നു ടിപ്പര്‍ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. കാറിലിടിച്ച ശേഷം മറ്റൊരു മിനി ലോറിയിലും ഇടിച്ചാണ് ടിപ്പര്‍ ലോറി നിര്‍ത്തിയത്.
രാവിലെ ഇതേസമയത്തു തന്നെയാണ് പറവൂര്‍ തൂക്കുകുളത്തിന് സമീപമുണ്ടായ മറ്റൊരു അപകടത്തിലാണ് വളഞ്ഞവഴി സ്വദേശി സിയാദ് (50) മരിച്ചത്. ഇറച്ചിവാങ്ങി തിരിച്ചു പോകുകയായിരുന്ന സിയാദിനെ എതിര്‍ദിശയില്‍ നിന്നു വന്ന അംബാസിഡര്‍ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ സിയാദിന്റെ തലയിലൂടെ ഇതേ ദിശയില്‍ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    58 mins ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    1 hour ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    1 hour ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു