Wednesday, November 14th, 2018

ആനിമേഷന്‍ ലോകത്തെ വിനീത് ഇഫക്ട്

        ത്രീ ഡി ആനിമേഷന്‍ ലോകത്ത് വിനീത് ഇഫക്ട ലോക ശ്രദ്ധനേടുന്നു. സ്‌റ്റോപ് മോഷന്‍ ഫ്രെയിമില്‍ പുത്തന്‍ പരീക്ഷണം നടത്തിയാണ് വിനീത് സവിശേഷമായ നേട്ടം കൈവരിച്ചത്. ജീവനില്ലാത്ത ഒന്നിന് സ്വന്തമായി ചലനാത്മകത നല്‍കുന്ന ഗുട്ടന്‍സ് ഒരു സോഫ്റ്റ്‌വെയറിന്റെയും പിന്തുണയില്ലാതെ പൂര്‍ണമായും മാനുവലായി നല്‍കുന്നതാണ് സ്‌റ്റോപ് മോഷന്‍. ഫ്രെയിം ബൈ ഫ്രെയിം ഫോട്ടോഗ്രാഫുകള്‍ ഒരുമിച്ച് സാധ്യമാക്കുന്ന മിഥ്യാ ചലനം സൃഷ്ടിച്ചെടുക്കുന്നതാണിത്. ഹോളിവുഡില്‍ 1897ല്‍ ‘ഹംപ്റ്റി ഡംപ്റ്റി സര്‍ക്കസ്’ വീഡിയോയിലൂടെയാണ് ആദ്യമായി ഇത് പരീക്ഷിക്കുന്നത്. ആല്‍ബര്‍ട്ട് … Continue reading "ആനിമേഷന്‍ ലോകത്തെ വിനീത് ഇഫക്ട്"

Published On:Feb 28, 2014 | 6:13 pm

Vineeth Mohan Full

 

 

 

 
ത്രീ ഡി ആനിമേഷന്‍ ലോകത്ത് വിനീത് ഇഫക്ട ലോക ശ്രദ്ധനേടുന്നു. സ്‌റ്റോപ് മോഷന്‍ ഫ്രെയിമില്‍ പുത്തന്‍ പരീക്ഷണം നടത്തിയാണ് വിനീത് സവിശേഷമായ നേട്ടം കൈവരിച്ചത്. ജീവനില്ലാത്ത ഒന്നിന് സ്വന്തമായി ചലനാത്മകത നല്‍കുന്ന ഗുട്ടന്‍സ് ഒരു സോഫ്റ്റ്‌വെയറിന്റെയും പിന്തുണയില്ലാതെ പൂര്‍ണമായും മാനുവലായി നല്‍കുന്നതാണ് സ്‌റ്റോപ് മോഷന്‍. ഫ്രെയിം ബൈ ഫ്രെയിം ഫോട്ടോഗ്രാഫുകള്‍ ഒരുമിച്ച് സാധ്യമാക്കുന്ന മിഥ്യാ ചലനം സൃഷ്ടിച്ചെടുക്കുന്നതാണിത്.
ഹോളിവുഡില്‍ 1897ല്‍ ‘ഹംപ്റ്റി ഡംപ്റ്റി സര്‍ക്കസ്’ വീഡിയോയിലൂടെയാണ് ആദ്യമായി ഇത് പരീക്ഷിക്കുന്നത്. ആല്‍ബര്‍ട്ട് ഇ. സ്മിത്ത്, ജെ. സ്റ്റ്യൂവര്‍ട്ട് ബ്ലാക്ക്ടണ്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ക്കസിലെ അഭ്യാസികളുടെയും മൃഗങ്ങളുടെയും ടോയ് രൂപം മെനഞ്ഞുണ്ടാക്കി അവയ്ക്ക് ചലനാത്മകത നല്‍കി. ഇത് ഹിറ്റാക്കി. പിന്നീട് നിരവധി സിനിമകള്‍ ഈ വിദ്യയില്‍ ഇറങ്ങിയതോടെ ടെക്‌നിക് ഹിറ്റ് ആയി. പക്ഷേ, കാലക്രമത്തില്‍ ഇവയ്ക്ക് രൂപാന്തരമില്ലാതെ മുരടിച്ചു.
ഒരു നൂറ്റാണ്ടിന് ശേഷം ഇടുക്കി അടിമാലി സ്വദേശിയായ വിനീത് മോഹന്‍ ഈ വിദ്യയി ലൂടെ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സ് 2014 ല്‍ എത്തി. ഒരു മിനിട്ടുള്ള ലാസ ഐസ് ക്രീം പരസ്യമാണ് ലിംകയിലേക്ക് ഇദ്ദേഹത്തിന് വാതില്‍ തുറന്നത്. ‘ക്രിയേറ്റര്‍ ഓഫ് ഫസ്റ്റ് സ്‌റ്റോപ് മോഷന്‍ ആനിമേഷന്‍ ഇന്‍ ഡബിള്‍ കമ്പോസ്റ്റിങ് ലെയര്‍’ എന്നാണ് ലിംകയിലെ താളുകളില്‍ ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന അംഗീകാരം.
സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിയുടെ മുഷിപ്പന്‍ മൂഡില്‍ നിന്നാണ് പരസ്യം തുടങ്ങുന്നത്. ഐസ്‌ക്രീം കഴിക്കുന്ന അവന്‍ ഫാന്റസി ലോകത്തെത്തുന്ന തരത്തിലാണ് ചിത്രീകരണം. അഞ്ച് മാസത്തോളം റിസര്‍ച്ച് ചെയ്ത ശേഷമായിരുന്നു ഷൂട്ട് നടത്തിയതെന്ന് വിനീത് പറയുന്നു. മൂന്ന് ദിവസമായിരുന്നു ഷൂട്ട്. ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധേയനായ ക്യാമറാമാനായ ജോമോന്‍ ടി. ജോണ്‍ ആയിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ഒത്തിരിപ്പേര്‍ ഈ ടെക്‌നിക്കില്‍ പരീക്ഷണം ടത്തിയിട്ടുണ്ടെങ്കിലും സ്‌റ്റോപ് മോഷന്‍ സിംഗിള്‍ ലെയറിലാണ് ചെയ്തിരിക്കുന്നതെന്ന് വിനീത് പറയുന്നു.
15 അടിയുള്ള റിഗ്ഗ് ഉണ്ടാക്കി, ക്യാമറ ടോപ് ആംഗിളില്‍ സെറ്റ് ചെയ്ത്, 180 ഡിഗ്രി ആക്കിയായിരുന്നു ചിത്രീകരണം. ഫസ്റ്റ് ലെയര്‍ ഗ്രൗണ്ടില്‍ നിന്ന് അഞ്ചടി ഉയരത്തില്‍ സെറ്റ് ചെയ്ത് നിഴലുണ്ടാക്കി ത്രീ ഡി ലുക്ക് ഉണ്ടാക്കിയെടുത്തു. ഇത് കാരക്ടറുകള്‍ക്ക് റിയല്‍ ഡെപ്ത്‌നെസ്സ് നല്‍കാനും ഇടയാക്കിയെന്ന് വിനീത് കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

 • 1
  53 mins ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  2 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  4 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  7 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  8 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  8 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  8 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  9 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  10 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി