Sunday, November 18th, 2018

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മുഖ്യമന്ത്രി അന്വേഷിക്കണം

കണ്ണൂര്‍ : ജോലിവാഗ്ദാനം ചെയ്ത് ആദിവാസി പെണ്‍കുട്ടിയെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട അംഗം പീഡിപ്പിച്ചെന്ന സംഭവം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സിക്രട്ടറി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെയും കുടുംബത്തെയും കാണാതായതിലും ദുരൂഹതയുണ്ട്. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ മൂന്ന് പേരെ ഔദ്യോഗിക വാഹനത്തിലാണ് റെയില്‍വെസ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നും ടീച്ചര്‍ പറഞ്ഞു. ഇവര്‍ എന്തിന് തിരുവനന്തപുരത്ത് എത്തിയെന്നും ഇവര്‍ക്ക് എന്ത് ജോലിയാണ് വാഗ്ദാനം ചെയ്തതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ആദ്യഘട്ടത്തില്‍ പരാതി … Continue reading "ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മുഖ്യമന്ത്രി അന്വേഷിക്കണം"

Published On:Feb 14, 2012 | 7:49 am

കണ്ണൂര്‍ : ജോലിവാഗ്ദാനം ചെയ്ത് ആദിവാസി പെണ്‍കുട്ടിയെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട അംഗം പീഡിപ്പിച്ചെന്ന സംഭവം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സിക്രട്ടറി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തിന് ശേഷം പെണ്‍കുട്ടിയെയും കുടുംബത്തെയും കാണാതായതിലും ദുരൂഹതയുണ്ട്. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ മൂന്ന് പേരെ ഔദ്യോഗിക വാഹനത്തിലാണ് റെയില്‍വെസ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നും ടീച്ചര്‍ പറഞ്ഞു. ഇവര്‍ എന്തിന് തിരുവനന്തപുരത്ത് എത്തിയെന്നും ഇവര്‍ക്ക് എന്ത് ജോലിയാണ് വാഗ്ദാനം ചെയ്തതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.
ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ തയാറായ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ പിന്നോട്ടടിക്കുകയായിരുന്നു. ഇതിന് പിന്നില്‍ കടുത്ത സമ്മര്‍ദമോ ഭീഷണിയോ ഉണ്ടായിരുന്നുവെന്ന് വേണം കരുതാനെന്നും ടീച്ചര്‍ പറഞ്ഞു. നേതാക്കളായ എം. ജയലക്ഷ്മി, കെ. ലീല, എം.വി. സരള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    12 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    13 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    17 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    21 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    22 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു