ന്യൂഡല്‍ഹി : ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലും ആസ്ത്രേലിയ തകര്‍ന്നു. തലേദിവസത്തെ സ്കോറായ എട്ടു വിക്കറ്റിന് 231 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആസ്ത്രേലിയയുടെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും രാവിലെ തന്നെ വീണു. 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പീറ്റര്‍ സിഡില്‍ അര്‍ധസെഞ്ചുറി തികച്ച ഉടന്‍ പുറത്തായി. മൂന്ന് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് സിഡിലിനെ അശ്വിനാണ് വീഴ്ത്തിയത്. ഇതോടെ ഒന്നാമിന്നിംഗ്സില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. 30 റണ്‍സെടുത്ത പാറ്റിന്‍സണെ പ്രഗ്യാന്‍ ഓജയും പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു.
ന്യൂഡല്‍ഹി : ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലും ആസ്ത്രേലിയ തകര്‍ന്നു. തലേദിവസത്തെ സ്കോറായ എട്ടു വിക്കറ്റിന് 231 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആസ്ത്രേലിയയുടെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും രാവിലെ തന്നെ വീണു.
47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പീറ്റര്‍ സിഡില്‍ അര്‍ധസെഞ്ചുറി തികച്ച ഉടന്‍ പുറത്തായി. മൂന്ന് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് സിഡിലിനെ അശ്വിനാണ് വീഴ്ത്തിയത്. ഇതോടെ ഒന്നാമിന്നിംഗ്സില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. 30 റണ്‍സെടുത്ത പാറ്റിന്‍സണെ പ്രഗ്യാന്‍ ഓജയും പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു.