Wednesday, August 21st, 2019

അവസാന പന്തില്‍ മുംബൈ

ആവശേം വാനോളം ഉയര്‍ന്ന മത്സരത്തില്‍ ഓരൊറ്റ റണ്ണിനാണ് മുംബൈയുടെ ജയം.

Published On:May 13, 2019 | 8:41 am

ഹൈദരാബാദ്: ഐപിഎല്‍ കിരീടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ കൂടി മുത്തമിട്ടു. അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ആവേശ പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യന്‍സ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നു.
59 പന്തില്‍ എട്ടു ഫോറും നാല് സിക്‌സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍ന്റെ മികവില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 18ാം ഓവറില്‍ തുടര്‍ച്ചയായി മൂന്നു പന്തുകള്‍ വാട്‌സണ്‍ ഗാലറിയിലേക്ക് പറത്തിയോടെയായിരുന്നു ഇത്. പിന്നീട് 19-ാം ഓവറില്‍ ബുംറ വാട്‌സണേയും ബ്രാവോയേയും പിടിച്ചുകെട്ടി. ആ ഓവറിലെ രണ്ടാം പന്തില്‍ ബ്രാവോയുടെ വിക്കറ്റുമെടുത്ത് മുെൈംബയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡികോക്കിന്റെ പിഴവില്‍ ചെന്നൈക്ക് നാല് റണ്‍സ് ബൈ ആയി ലഭിച്ചു. ഇതോടെ മത്സരം വീണ്ടും ചെന്നൈയുടെ വരുതിയിലായി.
മലിംഗ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നത് വാട്‌സണും ജഡേജയും. ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സും. മലിംഗയുടെ യോര്‍ക്കറുകളില്‍ വാട്‌സണും ജഡേജയ്ക്കും ബൗണ്ടറി കണ്ടെത്താനായില്ല. നാലാം പന്തില്‍ വാട്‌സണ്‍ റണ്‍ഔട്ടായി. ഇതോടെ മത്സരം കൂടുതല്‍ ആവേശത്തിലേക്ക് കടന്നു. അഞ്ചാം പന്തില്‍ പുതുതായി ക്രീസിലെത്തിയ ഠാക്കൂര്‍ ഡബിളെടുത്തു. ഇതോടെ അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് എന്ന അവസ്ഥയിലെത്തി. ക്രീസില്‍ ഠാക്കൂറും. എന്നാല്‍ ഭാഗ്യം മുംബൈയുടെ ഭാഗത്തായിരുന്നു. മലിംഗയുടെ ആ പന്തില്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ചെന്നൈ ആരാധകര്‍ അമ്പരന്നു. മുംബൈ ക്യാമ്പില്‍ ആഘോഷം അണപൊട്ടി. ഐപിഎല്‍ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംബൈ ചരിത്രത്തില്‍ ഇടം നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് അടിച്ചു. 25 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 41 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    19 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു