Tuesday, November 20th, 2018

അര്‍ജുന്‍ തെണ്ടൂല്‍ക്കറെ അണ്ടര്‍ 14 ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രക്ഷിതാക്കള്‍

ന്യൂഡല്‍ഹി : സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ അണ്ടര്‍ 14 ടീമില്‍ തിരഞ്ഞെടുത്തതിനെതിരെ ആക്ഷേപവുമായി മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ടീം തിരഞ്ഞെടുപ്പില്‍ അര്‍ഹതയുള്ളവരെ തഴഞ്ഞെന്ന ആരോപണവുമായാണ് മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. നല്ല രീതിയിലുള്ള പ്രകടനം കാഴ്ച വെച്ച നിരവധി കുട്ടികളെ തഴഞ്ഞാണ് അര്‍ജുനെ ടീമിലെടുത്തതെന്നാണ് ആരോപണം. മുംബൈ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഭുപന്‍ ലാല്‍വാനി ഒരു മാച്ചില്‍ 277 പന്തില്‍ 398 റണ്‍സ് നേടിയെങ്കിലും ടീമിലേക്ക് തിരഞ്ഞടുത്തില്ലെന്നും … Continue reading "അര്‍ജുന്‍ തെണ്ടൂല്‍ക്കറെ അണ്ടര്‍ 14 ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രക്ഷിതാക്കള്‍"

Published On:Jan 14, 2013 | 5:13 am

ന്യൂഡല്‍ഹി : സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ അണ്ടര്‍ 14 ടീമില്‍ തിരഞ്ഞെടുത്തതിനെതിരെ ആക്ഷേപവുമായി മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ടീം തിരഞ്ഞെടുപ്പില്‍ അര്‍ഹതയുള്ളവരെ തഴഞ്ഞെന്ന ആരോപണവുമായാണ് മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
നല്ല രീതിയിലുള്ള പ്രകടനം കാഴ്ച വെച്ച നിരവധി കുട്ടികളെ തഴഞ്ഞാണ് അര്‍ജുനെ ടീമിലെടുത്തതെന്നാണ് ആരോപണം. മുംബൈ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഭുപന്‍ ലാല്‍വാനി ഒരു മാച്ചില്‍ 277 പന്തില്‍ 398 റണ്‍സ് നേടിയെങ്കിലും ടീമിലേക്ക് തിരഞ്ഞടുത്തില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആരോപണത്തോട് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല.
ടൂര്‍ണമെന്റിന്റെ പശ്ചിമമേഖലാ പാദ മല്‍സരം അഹമ്മദാബാദില്‍ 20നു തുടങ്ങും. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ അര്‍ജുന്‍, ഖര്‍ ജിംഖാന അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ തന്റെ ആദ്യ സെഞ്ചുറി നേടിയിരുന്നു. അന്ന് അര്‍ജുന്‍ നേടിയ 124 റണ്‍സിന്റെ ബലത്തിലാണ് ഖര്‍ ജിംഖാന ഒരിന്നിംസിനും 21 റണ്‍സിനും ഗോരേഗാവ് സെന്ററിനെ പരാജയപ്പെടുത്തിയത്. ഇടംകയ്യന്‍ ബൗളറായ അര്‍ജുന്‍ ധീരുബായ് അംബാനി ഇന്റര്‍നാഷണലിനു വേണ്ടി ഒരു മത്സരത്തില്‍ 22 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് നേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    10 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’