Monday, June 17th, 2019

അമ്പയര്‍മാരും കോഴവിവാദത്തില്‍

മുംബൈ : കളിക്കാര്‍ക്കു പുറമെ അമ്പയര്‍മാരുടെ കോഴവിവാദവും ക്രിക്കറ്റില്‍ മറനീക്കി പുറത്തുവരുന്നു. പണം വാങ്ങി അനുകൂല തീരുമാനങ്ങളും വിവരങ്ങളും നല്‍കുന്ന ആറ് അമ്പയര്‍മാരാണ് ഒരു ചാനലിന്റെ ഒളിക്യാമറിയില്‍ കുടുങ്ങിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള അമ്പയര്‍മാരാണ്. പാക്കിസ്ഥാനില്‍ നിന്ന് നദീം ഗോറി, അനീസ് സിദ്ധിഖി എന്നിവരും ബംഗ്ലാദേശില്‍ നിന്നുളള നാദിര്‍ ഷായും ശ്രീലങ്കന്‍ അമ്പയര്‍മാരായ ഗമിനി ദിസ്സനായകെ, മോറിസ് വിന്‍സ്റ്റണ്‍, സാഗര ഗലജെ എന്നിവരുമാണ് … Continue reading "അമ്പയര്‍മാരും കോഴവിവാദത്തില്‍"

Published On:Oct 9, 2012 | 5:46 am

മുംബൈ : കളിക്കാര്‍ക്കു പുറമെ അമ്പയര്‍മാരുടെ കോഴവിവാദവും ക്രിക്കറ്റില്‍ മറനീക്കി പുറത്തുവരുന്നു. പണം വാങ്ങി അനുകൂല തീരുമാനങ്ങളും വിവരങ്ങളും നല്‍കുന്ന ആറ് അമ്പയര്‍മാരാണ് ഒരു ചാനലിന്റെ ഒളിക്യാമറിയില്‍ കുടുങ്ങിയത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള അമ്പയര്‍മാരാണ്. പാക്കിസ്ഥാനില്‍ നിന്ന് നദീം ഗോറി, അനീസ് സിദ്ധിഖി എന്നിവരും ബംഗ്ലാദേശില്‍ നിന്നുളള നാദിര്‍ ഷായും ശ്രീലങ്കന്‍ അമ്പയര്‍മാരായ ഗമിനി ദിസ്സനായകെ, മോറിസ് വിന്‍സ്റ്റണ്‍, സാഗര ഗലജെ എന്നിവരുമാണ് വിവാദത്തില്‍ കുടുങ്ങിയത്. ഗോറി പണം വാങ്ങി അനുകുല തീരുമാനമെടുത്തപ്പോള്‍ ഗലജെ പിച്ച്, ടോസ്, കാലാവസ്ഥ, അന്തിമ ഇലവണ്‍ എന്നിവയെ കുറിച്ച് വളരെ നേരത്തേ വിവരം നല്‍കാന്‍ തയ്യാറായി എന്നും ചാനല്‍ പറയുന്നു. ട്വന്റി20 ലോകകപ്പിനു മുന്നോടിയായുളള വാംഅപ് മത്സരത്തിനെ കുറിച്ചുളള വിവരം നല്‍കുന്നതിന് 50,000 രൂപയാണ് ഗലജെ വാങ്ങിയതെന്നും ടിവി ചാനല്‍ വെളിപ്പെടുത്തുന്നു. ചാനല്‍ പുറത്തുവിട്ട വിവരങ്ങളെ കുറിച്ച് ഐ സി സി അന്വേഷണം പ്രഖ്യാപിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    13 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി