Wednesday, November 21st, 2018

അമോണിയ കലര്‍ന്ന ഐസ് ശീതള പാനീയങ്ങള്‍ക്കും

            മത്സ്യങ്ങള്‍ ചീയാതിരിക്കാന്‍ ഉപയോഗിക്കുന്ന അമോണിയ കലര്‍ന്ന ഐസ് സംസ്ഥാനത്ത് ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്നു. ഉത്സവപ്പറമ്പുകള്‍, പെരുന്നാള്‍ സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളിലാണ് ഇവ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. നേരത്തേ പാനീയങ്ങള്‍ തണുപ്പിക്കുന്നതിനായി ഫാക്ടറികളില്‍ പ്രത്യേകം തരം ഐസ് ഉണ്ടാക്കിയിരുന്നു. ചെലവ് കൂടുതലായതിനാല്‍ ഭൂരിപക്ഷം ഫാക്ടറികളും ഇത്തരം ഐസിന്റെ ഉല്‍പാദനം അവസാനിപ്പിച്ചു. അതോടെയാണ് പല ശീതളപാനീയകടകളിലും നിലവാരം കുറഞ്ഞ ഐസ് ഉപയോഗിക്കാന്‍ തുടങ്ങിയത്. കുഴല്‍ക്കിണറില്‍ നിന്നെടുക്കുന്ന ജലം … Continue reading "അമോണിയ കലര്‍ന്ന ഐസ് ശീതള പാനീയങ്ങള്‍ക്കും"

Published On:Dec 9, 2013 | 11:55 am

Soft Drinks Ammonia

 

 

 

 

 

 

മത്സ്യങ്ങള്‍ ചീയാതിരിക്കാന്‍ ഉപയോഗിക്കുന്ന അമോണിയ കലര്‍ന്ന ഐസ് സംസ്ഥാനത്ത് ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്നു. ഉത്സവപ്പറമ്പുകള്‍, പെരുന്നാള്‍ സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളിലാണ് ഇവ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. നേരത്തേ പാനീയങ്ങള്‍ തണുപ്പിക്കുന്നതിനായി ഫാക്ടറികളില്‍ പ്രത്യേകം തരം ഐസ് ഉണ്ടാക്കിയിരുന്നു. ചെലവ് കൂടുതലായതിനാല്‍ ഭൂരിപക്ഷം ഫാക്ടറികളും ഇത്തരം ഐസിന്റെ ഉല്‍പാദനം അവസാനിപ്പിച്ചു. അതോടെയാണ് പല ശീതളപാനീയകടകളിലും നിലവാരം കുറഞ്ഞ ഐസ് ഉപയോഗിക്കാന്‍ തുടങ്ങിയത്. കുഴല്‍ക്കിണറില്‍ നിന്നെടുക്കുന്ന ജലം ശുദ്ധീകരിക്കാതെയാണ് ഇത്തരം ഐസ് നിര്‍മിക്കുന്നത്. സ്‌കൂളുകള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന കടകളില്‍ പോലും ഈ ഐസ് ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പാനീയങ്ങളില്‍ ഇത്തരം ഐസ് ഉപയോഗിക്കുന്ന കടകള്‍ക്കെതിരേ ആരോഗ്യ വിഭാഗം ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. പരിശോധന നടക്കാത്തതിനാലാണ് ഗുണമേന്മ കുറഞ്ഞ ഐസ് ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്നത് വ്യാപകമായത്. അമോണിയ കലര്‍ന്ന ഐസ് ഉപയോഗിക്കുന്നത് ഉദര വ്യവസ്ഥയെ ബാധിക്കും. ആമാശയത്തില്‍ വ്രണങ്ങളും ഉണ്ടാകും. ദഹനക്കേട്, ഛര്‍ദി, വയറിളക്കം തുടങ്ങിയ രോഗങ്ങളുണ്ടാകാനും സാധ്യതയേറെയാണ്. തുടര്‍ച്ചയായി ഇവ ഉള്ളില്‍ ചെല്ലുന്നത് രക്തകോശങ്ങളുടെ ഉല്‍പാദനത്തെ ബാധിക്കുമെന്നും അര്‍ബുദത്തിന് ഇടയാക്കുമെന്നും ആരോഗ്യ രംഗത്തെ പ്രമുഖരുടെ വിശദീകരണം. ഇത്തരത്തില്‍ അമോണിയ കലര്‍ന്ന ഐസ് ഉപയോഗിക്കുന്ന കടകള്‍ക്കെതിരേ ഫുഡ് സേഫ്റ്റി ആന്‍ഡ് സാനിട്ടേഷന്‍ ആക്ട് പ്രകാരം കേസെടുക്കുമെന്നും പിഴയോ ക്രിമിനല്‍ നടപടിയോ സ്വീകരിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുള്ളത്. കടകളിലെ സാനിട്ടേഷന്‍ ഹൈജീന്‍ ക്വാളിറ്റി കണ്‍ട്രോളുമായി ബന്ധപ്പെട്ട ഫുഡ് സേഫ്റ്റി വിഭാഗം അടുത്തിടെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതില്‍ പറയുന്ന കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

 

LIVE NEWS - ONLINE

  • 1
    58 mins ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    10 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    11 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    11 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി