ഇറ്റാലിയന്‍ ആഢംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അപ്രിലിയ തങ്ങളുടെ പുതിയ മോഡലായ കപോനോര്ട് 1200 ഇന്ത്യന്‍ വിപണിയിലിറക്കുന്നു. അപ്രിലിയയുടെ ഡോര്സൊഡുരൊ 1200 എന്ന മോഡലിന്റെ തന്നെ എഞ്ചിനുമായാണ് വരവ്. ട്രാക്ഷന്‍ കണ്‍ട്രോളോടു കൂടിയ വീ ട്വിന്‍, 1197 സിസി ഫ്യൂവല്‍ എന്ജക്ഷനോട് കൂടിയ 130 ബി എച്ച്് പിയുള്ള 8500 ആര് പി എം എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 15 ലക്ഷത്തിനു താഴെ വിലവരുന്ന ഒരു മോഡലും 17 ലക്ഷത്തിനു താഴെവരുന്ന വേറൊരു മോഡലുമാണു വിപണിയിലിറക്കുന്നത്. … Continue reading "അപ്രിലിയ കപോനോര്ട്"