Monday, September 24th, 2018

അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണം; മാര്‍പാപ്പ

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായും എല്ലാ നഷ്ടപ്പെട്ടവര്‍ക്കായും പ്രാര്‍ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു

Published On:Aug 19, 2018 | 5:47 pm

വത്തിക്കാന്‍ സിറ്റി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പതിവ് പ്രാര്‍ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന.
തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമാകുകയും പലരേയും കാണാതാകുകയും ചെയ്തു. നിരവധിയാളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വീടുകളും കാര്‍ഷിക വിളകളും വന്‍തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും ഒട്ടും വൈകരുത് മാര്‍പാപ്പ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായും എല്ലാ നഷ്ടപ്പെട്ടവര്‍ക്കായും പ്രാര്‍ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    46 mins ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 2
    49 mins ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 3
    51 mins ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 4
    55 mins ago

    കരുത്തോടെ ഇന്ത്യ

  • 5
    2 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 6
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 7
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 8
    23 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 9
    1 day ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി