Sunday, September 23rd, 2018

അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കണ്ണൂരില്‍ പിടിയില്‍

തലശ്ശേരി : അന്തര്‍സംസ്ഥാന ബന്ധമുള്ള മൂന്ന് മോഷ്ടാക്കള്‍ മാരകായുധങ്ങളുമായി തലശ്ശേരിയില്‍ പിടിയിലായി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലെ പടിയക്കണ്ടി വീട്ടില്‍ അബ്ദുള്‍ റസാഖ്(44) പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശിയില്‍ പ്ലാത്തൊടിയര്‍വീട്ടില്‍ ദേവദാസ്(30) പെരിങ്ങത്തൂരിനടുത്ത ഗുരുജി മുക്കിലെ വെള്ളിന്‍ഹൗസില്‍ വി.എസ് ലിനീഷ്(25) എന്നിവരെയാണ് തലശ്ശേരി എസ്.ഐ ബിജു ജോണ്‍ ലൂക്കോസ്, ഡി.വൈ.എസ്.പി എ.പി ഷൗക്കത്തലിയുടെ ഷാഡോ പോലീസ് അംഗങ്ങളായ എ.എസ്.ഐമാരായ ഹേമരാജ് മാച്ചേരി, എ.കെ. വത്സന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, അജയന്‍, വിനോദ്, ശ്രീജിത്ത്, ശ്രീജേഷ്, സുജേഷ് എന്നിവര്‍ … Continue reading "അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കണ്ണൂരില്‍ പിടിയില്‍"

Published On:Feb 14, 2012 | 7:54 am

തലശ്ശേരി : അന്തര്‍സംസ്ഥാന ബന്ധമുള്ള മൂന്ന് മോഷ്ടാക്കള്‍ മാരകായുധങ്ങളുമായി തലശ്ശേരിയില്‍ പിടിയിലായി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലെ പടിയക്കണ്ടി വീട്ടില്‍ അബ്ദുള്‍ റസാഖ്(44) പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശിയില്‍ പ്ലാത്തൊടിയര്‍വീട്ടില്‍ ദേവദാസ്(30) പെരിങ്ങത്തൂരിനടുത്ത ഗുരുജി മുക്കിലെ വെള്ളിന്‍ഹൗസില്‍ വി.എസ് ലിനീഷ്(25) എന്നിവരെയാണ് തലശ്ശേരി എസ്.ഐ ബിജു ജോണ്‍ ലൂക്കോസ്, ഡി.വൈ.എസ്.പി എ.പി ഷൗക്കത്തലിയുടെ ഷാഡോ പോലീസ് അംഗങ്ങളായ എ.എസ്.ഐമാരായ ഹേമരാജ് മാച്ചേരി, എ.കെ. വത്സന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, അജയന്‍, വിനോദ്, ശ്രീജിത്ത്, ശ്രീജേഷ്, സുജേഷ് എന്നിവര്‍ പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗ് യാര്‍ഡില്‍ മോട്ടോര്‍ബൈക്ക് വെച്ച് ആര്‍.ടി.ഒ ഓഫീസിന് സമീപത്ത് കൊള്ളയടിക്കാനെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ചോദ്യംചെയ്തുവരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ദേവദാസും ലിനീഷും ബാംഗ്ലൂര്‍ വിജയനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മൂന്ന് ഇന്‍ഡിക്ക കാര്‍, ഒരു ഓംനിവാന്‍ എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളാണ്. ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബെന്നി ജോര്‍ജ് എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ദേവദാസ്. 2006ല്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ ചാര്‍ജ്‌ചെയ്ത 5 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ റസാഖ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അബ്കാരി കേസിലും പ്രതിയാണ്. അത്തോളി, തിരൂര്‍ പോലീസ് സ്റ്റേഷനുകളിലായി വിസ തട്ടിപ്പ് കേസും റസാഖിനെതിരെയുണ്ട്.അടുത്തകാലത്താണ് ദേവദാസിന്റെ സുഹൃത്ത് മുഖാന്തിരം റസാഖിനെ പരിചയപ്പെടുന്നത്. കൊള്ളയടിക്കാനുള്ള സാധന സാമഗ്രികള്‍ എത്തിച്ചുകൊടുത്ത റസാഖ് കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ ആസൂത്രണം ചെയ്തതായിരുന്നു.
ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് മോഷ്ടിച്ച സംഘം വ്യാജനമ്പറുണ്ടാക്കി കറങ്ങുകയായിരുന്നു. ഈ ബൈക്കില്‍ തലശ്ശേരി റെയില്‍വെസ്റ്റേഷനിലെത്തി പാര്‍ക്ക് ചെയ്താണ് കൊള്ളയ്ക്കിറങ്ങിയത്. ഇവരുടെ കയ്യില്‍ നിന്നും കഠാരയും വടിവാളും പിടികൂടിയിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  2 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  3 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  5 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  7 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  9 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  9 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  21 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  22 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി