Friday, November 16th, 2018

അനന്യക്ക് വിവാഹ കാലം കഷ്ടകാലം !

വിവാഹമുറപ്പിച്ചതിനു ശേഷം പ്രതിശ്രുതവരന്റെ ആദ്യ കല്യാണം വിവാദത്തിലായതിനു പുറമെ അനന്യക്ക് കഷ്ടകാലം തീര്‍ന്നിട്ടില്ലെന്ന് പുതിയ സംഭവങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ ദിവസം സഹോദരന്റെ കയ്യില്‍ നിന്ന് അനന്യ തല്ലുവാങ്ങിയെന്നതാണ് പാപ്പരാസികള്‍ പുറത്തു വിടുന്ന മറ്റൊരു വാര്‍ത്ത. പ്രതിശ്രുത വരന്‍ തൃശ്ശൂര്‍ സ്വേദേശിയായ ആഞ്ജനേയന്‍ ഷോപ്പിംഗിന് കൂട്ടിക്കൊണ്ട് പോകാനായി വീട്ടിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഷോപ്പിംഗിന് പോകാനായി ഒരുങ്ങിയിറങ്ങിയ അനന്യയെ വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചത്രെ. എന്നിട്ടും അച്ഛനമ്മമാരെ ധിക്കരിച്ചു കൊണ്ട് ആഞ്ജനേയനൊപ്പം പോകാന്‍ മുതിര്‍ന്നപ്പോഴാണ് നിയന്ത്രണം നഷ്ടമായ സഹോദരന്‍ അനന്യയുടെ മുഖത്തും … Continue reading "അനന്യക്ക് വിവാഹ കാലം കഷ്ടകാലം !"

Published On:Feb 15, 2012 | 3:41 pm

വിവാഹമുറപ്പിച്ചതിനു ശേഷം പ്രതിശ്രുതവരന്റെ ആദ്യ കല്യാണം വിവാദത്തിലായതിനു പുറമെ അനന്യക്ക് കഷ്ടകാലം തീര്‍ന്നിട്ടില്ലെന്ന് പുതിയ സംഭവങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ ദിവസം സഹോദരന്റെ കയ്യില്‍ നിന്ന് അനന്യ തല്ലുവാങ്ങിയെന്നതാണ് പാപ്പരാസികള്‍ പുറത്തു വിടുന്ന മറ്റൊരു വാര്‍ത്ത.
പ്രതിശ്രുത വരന്‍ തൃശ്ശൂര്‍ സ്വേദേശിയായ ആഞ്ജനേയന്‍ ഷോപ്പിംഗിന് കൂട്ടിക്കൊണ്ട് പോകാനായി വീട്ടിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഷോപ്പിംഗിന് പോകാനായി ഒരുങ്ങിയിറങ്ങിയ അനന്യയെ വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചത്രെ. എന്നിട്ടും അച്ഛനമ്മമാരെ ധിക്കരിച്ചു കൊണ്ട് ആഞ്ജനേയനൊപ്പം പോകാന്‍ മുതിര്‍ന്നപ്പോഴാണ് നിയന്ത്രണം നഷ്ടമായ സഹോദരന്‍ അനന്യയുടെ മുഖത്തും കയ്യിലും അടിച്ചത്. ഇതു കണ്ടുനിന്ന ആഞ്ജനേയന്‍ അനന്യയുടെ സഹോദരനെ തടയാന്‍ ശ്രമിച്ചു. ഇതെതുടര്‍ന്ന് ഇരുവരും തമ്മില്‍ ചെറിയ രീതിയില്‍ ഒരു മല്‍പ്പിടിത്തവും നടന്നുവത്രെ. ഈ സംഭവത്തിനു ശേഷം അനന്യയെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്നും പറയപ്പെടുന്നു.
കൈനിറയെ അവസരങ്ങളുള്ള അനന്യയുടെ വിവാഹം ഉടനെ നടത്താന്‍ ആര്‍ക്കും താല്‍പര്യമില്ല എന്നും കേള്‍ക്കുന്നു. ഈയിടെ ആഞ്ജനേയനെതിരെ അനന്യയുടെ അച്ഛന്‍ പരാതി നല്‍കിയതായും വാര്‍ത്തയുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    2 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    2 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    5 hours ago

    മാല പൊട്ടിച്ച് തള്ളിയിട്ടതിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

  • 9
    5 hours ago

    ടിപ്പര്‍ ഉടമയെ വെട്ടിയ കേസ്; 3 പേര്‍ പിടിയില്‍