Tuesday, September 18th, 2018

അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവം : വിദേശത്ത് ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍

കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തില്‍ ഓരാളെ കൂടി അറസ്റ്റുചെയ്തു. കേസിലെ മൂന്നാംപ്രതിയും മൂവാറ്റുപുഴ സ്വദേശിയുമായ തമര്‍ അഷറഫിനെയാണ് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ പിടികൂടിയത്. സംഭവത്തിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചുകൊടുത്തത് ഇയാളാണെന്നാണ് സൂചന. വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടില്‍ എത്തിച്ച ശേഷമായിരുന്നു അറസ്റ്റ്. കേസില്‍ നേരത്തെ തമര്‍ അഷറഫിനായി പോലീസ് … Continue reading "അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവം : വിദേശത്ത് ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍"

Published On:Feb 17, 2012 | 4:25 am

കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തില്‍ ഓരാളെ കൂടി അറസ്റ്റുചെയ്തു. കേസിലെ മൂന്നാംപ്രതിയും മൂവാറ്റുപുഴ സ്വദേശിയുമായ തമര്‍ അഷറഫിനെയാണ് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ പിടികൂടിയത്. സംഭവത്തിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചുകൊടുത്തത് ഇയാളാണെന്നാണ് സൂചന. വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടില്‍ എത്തിച്ച ശേഷമായിരുന്നു അറസ്റ്റ്.
കേസില്‍ നേരത്തെ തമര്‍ അഷറഫിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഖ്യപ്രതി എം കെ നാസര്‍ ഉള്‍പ്പെടെ എട്ടുപേര്‍ വിദേശത്താണെന്ന് നേരത്തെ എന്‍ ഐ എ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രതികളായ ആറുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. കേസില്‍ ആകെ 54പ്രതികളാണുള്ളത്.
നബിയെ അവഹേൡക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയെന്ന് ആരോപിച്ചാണ് പ്രൊഫ. ടി ജെ ജോസഫിനെ 2010 ജൂലായ് നാലിന് ഒരുസംഘം ആക്രമിച്ച് കൈപ്പത്തി വെട്ടിമാറ്റിയത്. ജോസഫ് വീട്ടില്‍ സുഖം പ്രാപിച്ചു വരികയാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    4 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    5 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    8 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    9 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    11 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    12 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    12 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍