അഡലെയ്ഡ് : കപ്പിനും ചുണ്ടിനുമിടയില്‍ ലങ്കന്‍ വിജയം തട്ടിയെടുത്ത് മഹേന്ദ്ര സിംഗ് ധോനിയുടെ ഉജ്ജ്വല ബാറ്റിംഗ്. ശ്രീലങ്കന്‍ വിജയം സുനിശ്ചിതമായ ഘട്ടത്തില്‍ ധോനിയും വാലറ്റവും നേടിയ സിക്സറിന്റെയും ബൗണ്ടറികളുടെയും മികവില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ലങ്കയുടെ 236 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് ഗംഭീര്‍ ഒരിക്കല്‍ കൂടി വഴിതെളിച്ചപ്പോള്‍ വിജയം അനായാസമായിരുന്നു. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ലങ്ക ഇന്ത്യയെ വരിഞ്ഞു കെട്ടി. റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ധോനിക്ക് മറ്റേയറ്റത്ത് വിക്കറ്റുകള്‍ കൂടി പൊഴിഞ്ഞത് … Continue reading "അഡലെയ്ഡില്‍ അപ്രതീക്ഷിത ‘ടൈ’ വിജയം കൈവിട്ട് ലങ്ക"
അഡലെയ്ഡ് : കപ്പിനും ചുണ്ടിനുമിടയില്‍ ലങ്കന്‍ വിജയം തട്ടിയെടുത്ത് മഹേന്ദ്ര സിംഗ് ധോനിയുടെ ഉജ്ജ്വല ബാറ്റിംഗ്. ശ്രീലങ്കന്‍ വിജയം സുനിശ്ചിതമായ ഘട്ടത്തില്‍ ധോനിയും വാലറ്റവും നേടിയ സിക്സറിന്റെയും ബൗണ്ടറികളുടെയും മികവില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം.
ലങ്കയുടെ 236 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് ഗംഭീര്‍ ഒരിക്കല്‍ കൂടി വഴിതെളിച്ചപ്പോള്‍ വിജയം അനായാസമായിരുന്നു. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ലങ്ക ഇന്ത്യയെ വരിഞ്ഞു കെട്ടി. റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ധോനിക്ക് മറ്റേയറ്റത്ത് വിക്കറ്റുകള്‍ കൂടി പൊഴിഞ്ഞത് കൂടുതല്‍ ദുഷ്കരമാക്കി. എങ്കിലും അപ്രതീക്ഷിതമായ സിക്സറിലൂടെ വീണ്ടും ധോനി തിരിച്ചെത്തിയപ്പോള്‍ ഇരുടീമുകളും ഒരു പോലെ വിജയം മണത്തു. മലിംഗയുടെ അവസാന പന്തില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് നാലു റണ്‍സായിരുന്നു. കനത്ത ഒരു സ്ട്രോക്കിലൂടെ ധോനി ശ്രമിച്ചെങ്കിലും മൂന്നു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യക്ക് വേണ്ടി ഗംഭീര്‍ 91 റണ്‍സും ധോണി 58 റണ്‍സും എടുത്തു