Sunday, April 21st, 2019

അഞ്ചാമനായി അലി ; അനൂപും രക്ഷപ്പെട്ടു

തിരു : അനിശ്ചിതത്വത്തിന് വിരാമമിട്ട് അഞ്ചാമനായി അലി ലീഗ് മന്ത്രിക്കസേരയില്‍. യു.ഡി.എഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാരായി അലിയും അനൂപും നാളെ രാവിലെ പത്തുമണിക്ക് രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യു.ഡി.എഫ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ വകുപ്പ് ഇപ്പോള്‍ ലീഗ് കൈകാര്യം ചെയ്യുന്ന ഏതെങ്കിലും വകുപ്പായിരിക്കുമെന്നും, അനൂപിന് ജേക്കബിന്റെ വകുപ്പായ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തന്നെയായിരിക്കുമെന്നും യു.ഡി.എഫ്് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റ് … Continue reading "അഞ്ചാമനായി അലി ; അനൂപും രക്ഷപ്പെട്ടു"

Published On:Apr 11, 2012 | 4:09 pm

തിരു : അനിശ്ചിതത്വത്തിന് വിരാമമിട്ട് അഞ്ചാമനായി അലി ലീഗ് മന്ത്രിക്കസേരയില്‍. യു.ഡി.എഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാരായി അലിയും അനൂപും നാളെ രാവിലെ പത്തുമണിക്ക് രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യു.ഡി.എഫ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ വകുപ്പ് ഇപ്പോള്‍ ലീഗ് കൈകാര്യം ചെയ്യുന്ന ഏതെങ്കിലും വകുപ്പായിരിക്കുമെന്നും, അനൂപിന് ജേക്കബിന്റെ വകുപ്പായ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തന്നെയായിരിക്കുമെന്നും യു.ഡി.എഫ്് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ ശെല്‍വരാജിനെ പിന്തുണക്കാനും യു.ഡി.എഫ് തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പിന്തുണ ഏതു വിധത്തില്‍ ആകണമെന്ന കാര്യം കെ.പി.സി.സി പ്രസിഡന്റ് ശെല്‍വരാജുമായി ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ ബാലകൃഷ്ണപിള്ള യു.ഡി.എഫിന് നല്‍കിയ പരാതി യോഗം ചര്‍ച്ച ചെയ്തുവെന്നും കേരളകോണ്‍ഗ്രസ് ബിയും മന്ത്രി ഗണേഷ് കുമാറും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തില്‍ മന്ത്രിയും പാര്‍ട്ടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് യോഗത്തിന് മുന്നോടിയായി മഞ്ഞളാംകുഴി അലിയും തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിസ്ഥാനത്തിനായി താന്‍ പത്ത് മാസമായി കാത്തിരിക്കുകയാണെന്നും, ആ കാത്തിരിപ്പിന് വിരാമമായെന്നും അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    12 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    14 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    18 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    18 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു