Thursday, February 21st, 2019

അഞ്ചാംമന്ത്രി വിവാദം അടഞ്ഞ അധ്യായം : ഉമ്മന്‍ചാണ്ടി

തിരു : അഞ്ചാം മന്ത്രിസ്ഥാനത്തെ ചാല്ലി ഉയര്‍ന്ന വിവാദം അടഞ്ഞ അധ്യായമാണെന്നും അതിന് ഇനി പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിശയോക്തിപരമായ വാര്‍ത്തകളാണ് അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് വന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വകുപ്പ് മാറ്റവും അഞ്ചാം മന്ത്രി സ്ഥാനവും തമ്മില്‍ ബന്ധമില്ല. മന്ത്രിസഭാരൂപീകരണത്തിന്റെ സമയത്ത് തന്നെ ലീഗ് അഞ്ചാം മന്ത്രി സ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അഞ്ചാമത്തെ പദവി ഏതാണെന്ന കാര്യത്തില്‍ ഒരു … Continue reading "അഞ്ചാംമന്ത്രി വിവാദം അടഞ്ഞ അധ്യായം : ഉമ്മന്‍ചാണ്ടി"

Published On:Apr 18, 2012 | 7:50 am

തിരു : അഞ്ചാം മന്ത്രിസ്ഥാനത്തെ ചാല്ലി ഉയര്‍ന്ന വിവാദം അടഞ്ഞ അധ്യായമാണെന്നും അതിന് ഇനി പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിശയോക്തിപരമായ വാര്‍ത്തകളാണ് അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് വന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വകുപ്പ് മാറ്റവും അഞ്ചാം മന്ത്രി സ്ഥാനവും തമ്മില്‍ ബന്ധമില്ല. മന്ത്രിസഭാരൂപീകരണത്തിന്റെ സമയത്ത് തന്നെ ലീഗ് അഞ്ചാം മന്ത്രി സ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അഞ്ചാമത്തെ പദവി ഏതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കമുണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇത് സംബന്ധിച്ച നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകളില്ലാതെയുള്ള മന്ത്രി സ്ഥാനം എന്ന തീരുമാനത്തിലെത്തിയത്.
പാര്‍ട്ടിയുടെ പ്രതിഛായ ജനങ്ങള്‍ തീരുമാനിക്കുന്നതാണ്. പിറവം തെരഞ്ഞെടുപ്പിന് മുമ്പ് മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചതെല്ലാം വെറുതെയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദങ്ങളില്‍ കുടുങ്ങി ഒരു ദിവസം പോലും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം നിലച്ചു പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍