Saturday, September 22nd, 2018

അച്ഛനിട്ട വിവാദത്തിന് മകന്റെ തിരുത്ത് !

കണ്ണൂര്‍ : പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിലൂടെ സൂപ്പര്‍താരങ്ങളെ മലര്‍ത്തിയടിച്ച് നടന്‍ ശ്രീനിവാസന്‍ സൃഷ്ടിച്ച വിവാദം പുകയുമ്പോഴാണ് സൂപ്പര്‍സ്റ്റാറുകളോടുള്ള ഇഷ്ടം മറച്ചു വെക്കാതെ മകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയത്. സൂപ്പര്‍സ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണെന്നാണെന്നായിരുന്നു വിനീതിന്റെ കമന്റ്. ‘മമ്മൂട്ടിയും മോഹന്‍ലാലും നായകനായ സിനിമ എന്റെ സ്വപ്‌നമാണ്. എന്നെങ്കിലും അത് നടക്കുകയാണെങ്കില്‍ അത് എന്റെ തന്നെ തിരക്കഥയിലായിരിക്കുമെന്ന് പറയാനും വിനീത് മടിച്ചില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രമായ … Continue reading "അച്ഛനിട്ട വിവാദത്തിന് മകന്റെ തിരുത്ത് !"

Published On:Feb 27, 2012 | 1:12 pm

കണ്ണൂര്‍ : പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിലൂടെ സൂപ്പര്‍താരങ്ങളെ മലര്‍ത്തിയടിച്ച് നടന്‍ ശ്രീനിവാസന്‍ സൃഷ്ടിച്ച വിവാദം പുകയുമ്പോഴാണ് സൂപ്പര്‍സ്റ്റാറുകളോടുള്ള ഇഷ്ടം മറച്ചു വെക്കാതെ മകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയത്. സൂപ്പര്‍സ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണെന്നാണെന്നായിരുന്നു വിനീതിന്റെ കമന്റ്. ‘മമ്മൂട്ടിയും മോഹന്‍ലാലും നായകനായ സിനിമ എന്റെ സ്വപ്‌നമാണ്. എന്നെങ്കിലും അത് നടക്കുകയാണെങ്കില്‍ അത് എന്റെ തന്നെ തിരക്കഥയിലായിരിക്കുമെന്ന് പറയാനും വിനീത് മടിച്ചില്ല.
മലര്‍വാടി ആര്‍ട്‌സ് ക്ലബിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രമായ ‘തട്ടത്തിന്‍ മറയത്തി’ന്റെ പണിപ്പുരയിലാണ് വിനീത്. ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഹിന്ദു-മുസ്‌ലീംപ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം വിനീതിന്റെ ജന്‍മനാടായ തലശ്ശേരിയില്‍ വെച്ചു തന്നെ ആയിരിക്കും. ആധുനിക സമൂഹത്തില്‍ പ്രണയിതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെല്ലാം ഈ സിനിമയിലുണ്ടാവുമെന്ന് വിനീത് പറയുന്നു. നവീന്‍ പോളി നായകനാവുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്നു ഇഷയാണ് നായിക. ഇവര്‍ക്കൊപ്പം അഹമ്മദ് സിദ്ദിഖും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    3 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 3
    3 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    3 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 5
    3 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 6
    4 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 7
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    4 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    4 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍