Wednesday, November 14th, 2018

അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ അടുത്ത മുഖ്യമന്ത്രിയാകും. സമാജ് വാദി പാര്‍ട്ടി എം.പി മാരുടെയും പുതിയ എം.എല്‍.എ മാരുടെയും യോഗം മുഖ്യമന്ത്രിയായി അഖിലേഷ് യാദവിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. എസ്.പി നേതാവ് മുഹമ്മദ് അസ്‌ലം ഖാനാണ് യോഗത്തില്‍ അഖിലേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം എം.എല്‍.എ.മാരും നേരത്തെ തന്നെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലും … Continue reading "അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി"

Published On:Mar 10, 2012 | 7:13 am

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ അടുത്ത മുഖ്യമന്ത്രിയാകും. സമാജ് വാദി പാര്‍ട്ടി എം.പി മാരുടെയും പുതിയ എം.എല്‍.എ മാരുടെയും യോഗം മുഖ്യമന്ത്രിയായി അഖിലേഷ് യാദവിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. എസ്.പി നേതാവ് മുഹമ്മദ് അസ്‌ലം ഖാനാണ് യോഗത്തില്‍ അഖിലേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്.
പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം എം.എല്‍.എ.മാരും നേരത്തെ തന്നെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലും അഖിലേഷ് യാദവിന്റെ പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നു. ഈ പിനതുണയാണ് മുലായത്തെ മറികടന്ന് മുഖ്യമന്ത്രി പദത്തിലെത്താന്‍ അഖിലേഷിന് തുണയായത്. മുലായത്തെ പിന്തുണക്കുന്ന ചില മുതിര്‍ന്ന നേതാക്കള്‍ ഇതിനെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ പിന്തുണ അഖിലേഷിനെ തുണക്കുകയായിരുന്നു.
ധോല്‍പുരിലെ സൈനിക സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഖിലേഷ് യാദവ് മൈസൂരിലെ ജയചാമരാജേന്ദ്ര കോളേജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2000ത്തില്‍ മുലായത്തിന്റ മണ്ഡലമായ കാനോജിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയ അഖിലേഷ് യാദവ് 2004ലും 2009ലും ഇതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും ലോക്‌സഭയിലെത്തി.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു:

  • 2
    3 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    3 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    4 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    4 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    5 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    5 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    5 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    6 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല