Monday, November 19th, 2018

അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് ൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്് സംസ്ഥാനത്ത് പൂര്‍ണം. റെയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, ബി എം എസ് തുടങ്ങിയ സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങിയിട്ടില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും … Continue reading "അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം"

Published On:Feb 28, 2012 | 6:12 am

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് ൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്് സംസ്ഥാനത്ത് പൂര്‍ണം. റെയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, ബി എം എസ് തുടങ്ങിയ സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങിയിട്ടില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ബൈക്കുകളും മാത്രമാണ് റോഡിലിറങ്ങിയത്.
ഇന്നത്തെ പണിമുടക്ക് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരമായിരിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അവകാശപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനോ വാഹനങ്ങള്‍ ഓടുന്നതിനോ തടസ്സമുണ്ടാകില്ലെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബന്ധുക്കള്‍ക്കുണ്ടാകുന്ന അസുഖം, പരീക്ഷാ ആവശ്യം, ഗര്‍ഭ സംബന്ധമായ ആവശ്യം തുടങ്ങിയവക്ക് മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുകയുള്ളൂ. അകാരണമായി പണിമുടക്കുന്നവരും ജോലിക്ക് ഹാജരാകാതിരിക്കുന്നവരുമായ ജീവനക്കാരുടെയും അധ്യാപകരുടെയും ആ ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്ന് വെട്ടിക്കുറക്കും. പണിമുടക്ക് ദിവസം ഹാജരാകാത്ത പ്രൊബേഷന്‍ ജീവനക്കാരെ പിരിച്ചുവിടും. പൊതുസ്വത്ത് നശിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഡയസ്‌നോണ്‍ സര്‍ക്കാറിന്റെ നടപടിക്രമം മാത്രമാണെന്നും അതുകൊണ്ടൊന്നും പണിമുടക്ക് പൊളിക്കാന്‍ കഴിയില്ലെന്നും ഐ എന്‍ ടി യു സി ഉള്‍പ്പെടെയുള്ള സംഘടനാനേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    5 mins ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 2
    3 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 3
    6 hours ago

    ശബരിമല കത്തിക്കരുത്

  • 4
    7 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 8
    9 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 9
    9 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍