Saturday, November 17th, 2018

അക്കരെ നിന്ന് മാരനെത്തിയില്ല; ഇക്കരെ പെങ്ങള്‍ താലിചാര്‍ത്തി

പെങ്ങളൊരുമ്പെട്ടാല്‍ കടലിനപ്പുറത്തിരുന്ന് സ്‌പോണ്‍സറിനും തടയാനാവില്ല. രണ്ട് ജീവിതങ്ങള്‍ ഒരുമിച്ച് ചേരാന്‍ തീരുമാനിച്ചാല്‍, മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച വിവാഹത്തിന് നാട്ടില്‍ പോകാന്‍ യുവാവിന് അവധി നല്‍കാതെ ദുബായിലെ സ്‌പോണ്‍സര്‍ ചതിച്ചു. മുമ്പ് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന്റെ സഹോദരി താലിചാര്‍ത്തി. വിവാഹം മംഗളകരം. ആറാട്ട് പുഴ വട്ടച്ചാല്‍ കലേഷ് ഭവനില്‍ ചന്ദ്രന്റെ മകന്‍ കമലേഷും(26) മുതുകുളം ഉണ്ണികൃഷ്ണ ഭവനത്തില്‍ ഉത്തമന്റെ മകള്‍ ഗൗരീകൃഷ്ണയും(19) തമ്മിലുള്ള വിവാഹമാണ് നാടകീയമുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ കടലകത്തെ തോല്‍പിച്ച് മംഗളകരമായി പര്യവസാനിച്ചത്. മൂന്ന് വര്‍ഷമായി ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായ … Continue reading "അക്കരെ നിന്ന് മാരനെത്തിയില്ല; ഇക്കരെ പെങ്ങള്‍ താലിചാര്‍ത്തി"

Published On:May 4, 2012 | 8:49 am

പെങ്ങളൊരുമ്പെട്ടാല്‍ കടലിനപ്പുറത്തിരുന്ന് സ്‌പോണ്‍സറിനും തടയാനാവില്ല. രണ്ട് ജീവിതങ്ങള്‍ ഒരുമിച്ച് ചേരാന്‍ തീരുമാനിച്ചാല്‍, മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച വിവാഹത്തിന് നാട്ടില്‍ പോകാന്‍ യുവാവിന് അവധി നല്‍കാതെ ദുബായിലെ സ്‌പോണ്‍സര്‍ ചതിച്ചു.

മുമ്പ് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന്റെ സഹോദരി താലിചാര്‍ത്തി. വിവാഹം മംഗളകരം. ആറാട്ട് പുഴ വട്ടച്ചാല്‍ കലേഷ് ഭവനില്‍ ചന്ദ്രന്റെ മകന്‍ കമലേഷും(26) മുതുകുളം ഉണ്ണികൃഷ്ണ ഭവനത്തില്‍ ഉത്തമന്റെ മകള്‍ ഗൗരീകൃഷ്ണയും(19) തമ്മിലുള്ള വിവാഹമാണ് നാടകീയമുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ കടലകത്തെ തോല്‍പിച്ച് മംഗളകരമായി പര്യവസാനിച്ചത്.

മൂന്ന് വര്‍ഷമായി ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായ കമലേഷ് എട്ട്മാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് ശാരികൃഷ്ണയെ പെണ്ണ് കണ്ടത്. പാണ്ടവര്‍കാവ് ദേവീസന്നിധിയില്‍ വിവാഹം നടത്താനായി മുഹൂര്‍ത്തവും കണ്ടെത്തി. ഇതിനായി കഴിഞ്ഞ 18ന് നാട്ടില്‍ എത്താനായിരുന്നു കമലേഷിന്റെ തീരുമാനം. അവധി ചോദിച്ചപ്പോള്‍ ഒന്നരവര്‍ഷം മുമ്പ് തന്നതാണെന്നും ഇനി തരാനാകില്ലെന്നുമായിരുന്നു സ്‌പോണ്‍സറുടെ മറുപടി. തുടര്‍ന്ന് കമലേഷ് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയതോടെ സ്‌പോണ്‍സര്‍ ചുവട് മാറ്റി. നഷ്ടപരിഹാരമായി മൂവായിരത്തിലധികം ദിര്‍ഹം നല്‍കണമെന്നും എങ്കില്‍ വിസ റദ്ദാക്കി ടിക്കറ്റ് എടുത്ത് തരാമെന്നും പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിവെച്ചു. കമലേഷ് പണം നല്‍കിയപ്പോള്‍ വൈകീട്ട് എയര്‍പോര്‍ട്ടില്‍ എത്താനും അവിടെ വെച്ച് പാസ്‌പോര്‍ട്ട് തരാമെന്നായിരുന്നു മറുപടി. അടിയന്തരമായി നാട്ടിലേക്ക് ടിക്കറ്റെടുത്ത് വിവാഹസ്വപ്‌നങ്ങളുമായി എയര്‍പോര്‍ട്ടിലെത്തി കമലേഷ് കാത്തുനിന്നുവെങ്കിലും സ്‌പോണ്‍സര്‍ വരാതെ ചതിച്ചു. കമലേഷിന്റെ യാത്രമുടങ്ങിയതോടെ നിശ്ചയിച്ച ശുഭമുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്താന്‍ ശാരീകൃഷ്ണയുടെയും കമലേഷിന്റെയും ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. കതിര്‍മണ്ഡപത്തില്‍ മാതാപിതാക്കള്‍ക്ക് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിയശേഷം കമലേഷിന്റെ ഏക സഹോദരി കവിത സഹോദരന് വേണ്ടി ശാരീകൃഷ്ണയുടെ കഴുത്തില്‍ താലിചാര്‍ത്തി വരണമാല്യം അണിയിച്ചു. കടലിനപ്പുറത്തിരുന്ന് കമലേഷ് മനക്കണ്ണില്‍ തന്റെ വിവാഹം കണ്ടു. ശാരീകൃഷ്ണയെ ജീവിതത്തിലേക്ക് ചേര്‍ത്തു.
താലികെട്ട് ചടങ്ങ് കഴിഞ്ഞയുടന്‍ പിതാവ് ചന്ദ്രന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച കമലേഷ് ഞായറാഴ്ചക്കുള്ളില്‍ എത്താമെന്നും ശാരീകൃഷ്ണക്ക് ഉറപ്പ് നല്‍കി. സദ്യകഴിഞ്ഞ് ശാരീകൃഷ്ണ ബന്ധുക്കളോടുമൊപ്പം ഭര്‍തൃവീട്ടിലേക്ക് യാത്രയായി.

LIVE NEWS - ONLINE

 • 1
  39 mins ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 2
  8 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 3
  9 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 4
  14 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 5
  15 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 6
  16 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 7
  18 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 8
  21 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 9
  23 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്